കാമറൂണിൽ ജനിച്ച താരത്തിന്റെ കയ്യിൽ നിന്നും കാമറൂണിന് പണി കിട്ടി!

ഖത്തർ വേൾഡ് കപ്പിൽ ഒരല്പം മുമ്പ് നടന്ന മത്സരത്തിൽ കാമറൂണിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വിറ്റ്സർലാൻഡ് കാമറൂണിനെ പരാജയപ്പെടുത്തിയത്.എമ്പോളോ നേടിയ ഗോളാണ് സ്വിറ്റ്സർലാൻഡിന് വിജയം നൽകിയിട്ടുള്ളത്.

മത്സരത്തിന്റെ 48ആം മിനുട്ടിലാണ് ഈ ഗോൾ പിറന്നത്.ഷെർദാൻ ഷാക്കിരിയുടെ ക്രോസിൽ നിന്നും പിഴവുകൾ ഒന്നും കൂടാതെ എമ്പോളോ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ കാമറൂൺ മുന്നേറ്റങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫിനിഷ് ചെയ്യാനാവാതെ പോയത് തിരിച്ചടിയാവുകയായിരുന്നു.

കാമറൂണിൽ ജനിച്ച താരമാണ് എമ്പോളോ. എന്നാൽ അദ്ദേഹം സ്വിറ്റ്സാർലാന്റിന് വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗോൾ നേടിയശേഷം അദ്ദേഹം സെലിബ്രേറ്റ് ചെയ്തിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമായി.

ഏതായാലും ബ്രസീലിന്റെ ഗ്രൂപ്പിലാണ് ഈ മത്സരം നടന്നിട്ടുള്ളത്. ഇതോടെ മൂന്ന് പോയിന്റ് കരസ്ഥമാക്കാൻ സ്വിറ്റ്സർലാന്റിന് കഴിഞ്ഞു.ഈ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബ്രസീൽ സെർബിയയെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!