മെസ്സിയാണ് അവസാനവാക്ക് : ലയണൽ സ്കലോണി പറയുന്നു

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് ലഭിച്ചതിൽ പ്രധാന പങ്കുവഹിച്ചവരാണ് നായകനായ ലയണൽ മെസ്സിയും പരിശീലകനായ ലയണൽ സ്കലോണിയും. ഒരു അന്താരാഷ്ട്ര കിരീടം ഇല്ലാത്തതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന നായകനായിരുന്നു മെസ്സി.പക്ഷേ സ്കെരോണിക് പരിശീലക സ്ഥാനത്തേക്ക് വന്നതോടുകൂടി എല്ലാത്തിലും മാറ്റം സംഭവിക്കുകയും അർജന്റീന കിരീടങ്ങൾ വാരി കൂട്ടുകയും ചെയ്തു.

ലയണൽ മെസ്സി എന്ന നായകനെ കുറിച്ച് ഇപ്പോൾ സ്കലോണി ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിലെ മെസ്സിയുടെ പ്രാധാന്യത്തെ കുറിച്ചാണ് പരിശീലകൻ സംസാരിച്ചിട്ടുള്ളത്. ഡ്രസ്സിംഗ് റൂമിലെ അവസാനവാക്ക് നായകനായ ലയണൽ മെസ്സിയുടെതാണ് എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എപ്പോഴും അവസാനവാക്ക് ടീമിന്റെ നായകനായിരിക്കും. അർജന്റീനയിലെ അവസാന വാക്ക് ലയണൽ മെസ്സിയാണ്. കളത്തിലേക്ക് പോകുന്ന 11 താരങ്ങളോട് ഞാൻ ആദ്യം സംസാരിക്കും. അതിനുശേഷം അവർ തങ്ങളുടെ നായകനോടൊപ്പം ഒരുമിച്ചു കൂടും.പിന്നീട് ലയണൽ മെസ്സി അവിടെ സംസാരിക്കും.അവിടെ എനിക്ക് റോൾ ഒന്നുമില്ല.അത് അവരുടെ നിമിഷങ്ങളാണ്, അതുല്യമായ നിമിഷങ്ങളാണ് അവ. ഒരു താരത്തെ സംബന്ധിച്ചിടത്തോളം അതൊരു മനോഹരമായ സമയമാണ് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മത്സരത്തിന്റെ മുന്നേയും ഇടവേള സമയത്തും ഒക്കെ ലയണൽ മെസ്സി തന്റെ സഹതാരങ്ങളെ പ്രചോദിപ്പിക്കാൻ വേണ്ടി പറയുന്ന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ലയണൽ മെസ്സി സമീപകാലത്ത് ഏറെ ഇമ്പ്രൂവ് ആയതായി നമുക്ക് കാണാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *