മെസ്സി മെക്സിക്കോക്കെതിരെ തിളങ്ങുമോ? മുൻകാല കണക്കുകൾ അറിയൂ!

അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ മത്സരത്തിനാണ് അവർ ഇന്ന് ഇറങ്ങുന്നത്.മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും.അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത് നായകൻ ലയണൽ മെസ്സിയിലാണ്. അദ്ദേഹത്തിന്റെ ഒരു മികച്ച പ്രകടനം ഇന്ന് ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മെക്സിക്കോക്കെതിരെയുള്ള മെസ്സിയുടെ മുൻകാല പ്രകടനങ്ങൾ അർജന്റീനക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ആകെ അഞ്ച് മത്സരങ്ങളാണ് മെസ്സി അർജന്റീനക്ക് വേണ്ടി മെക്സിക്കോക്കെതിരെ കളിച്ചിട്ടുള്ളത്. അതിൽ നാല് മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.ഒരു മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.അതായത് ഇതുവരെ മെസ്സി മെക്സിക്കോക്കെതിരെ പരാജയപ്പെട്ടിട്ടില്ല.

ഈ അഞ്ചുമത്സരങ്ങളിൽ നിന്നായി ആകെ അർജന്റീന 14 ഗോളുകൾ നേടിയിട്ടുണ്ട്. മെക്സിക്കോ ആകെ അഞ്ച് ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. ഈ 5 മത്സരങ്ങളിൽ നിന്നായി മെസ്സി മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ആകെ അഞ്ച് ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

അവസാനമായി മെസ്സി മെക്സിക്കോക്കെതിരെ കളിച്ചത് ഒരു സൗഹൃദമത്സരത്തിലാണ്.2-2 ന്റെ സമനിലയിൽ ആ മത്സരം കലാശിക്കുകയായിരുന്നു.മത്സരത്തിൽ മെസ്സിക്ക് നേടാൻ കഴിഞ്ഞിരുന്നു. ഏതായാലും ഇന്നത്തെ മത്സരത്തിൽ മെസ്സി കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!