മിന്നിത്തിളങ്ങി ഗോൺസാലസും ലൗറ്ററോയും, അർജന്റീനയുടെ പ്ലയെർ റേറ്റിംഗ് അറിയാം !

വേൾഡ് കപ്പ് യോഗ്യത പോരാട്ടങ്ങളിൽ ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചു കയറിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ നിക്കോളാസ് ഗോൺസാലസും ലൗറ്ററോ മാർട്ടിനെസുമായിരുന്നു അർജന്റീനക്ക്‌ വേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയിൽ ഉജ്ജ്വലപ്രകടനം കാഴ്ച്ചവെച്ച അർജന്റീനക്ക്‌ രണ്ടാം പകുതിയിൽ അത് പുറത്തെടുക്കാൻ സാധിച്ചില്ല. പലപ്പോഴും അർജന്റീന പ്രതിരോധത്തിലേക്ക് പിൻവലിയുകയായിരുന്നു. എന്നിരുന്നാലും ലൗറ്ററോ, ഗോൺസാലസ്, ലോസ് സെൽസോ, പരേഡസ് എന്നിവരുടെ പ്രകടനങ്ങൾ എല്ലാം തന്നെ അർജന്റൈൻ ആരാധകർക്ക്‌ ആശ്വാസം നൽകുന്നതാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലോ സെൽസോയുടെ അസിസ്റ്റിൽ നിന്നും നിക്കോളാസ് ഗോൺസാലസ് ഗോൾ നേടുന്നത്. കൂടാതെ പരേഡസിന്റെ പ്രകടനം ഏറെ മികച്ചു നിന്നു.ഫൂട്ട്മോബിന്റെ റേറ്റിംഗ് പ്രകാരം പരേഡസിനാണ് ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. അർജന്റൈൻ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

ലയണൽ മെസ്സി : 7.4
ലൗറ്ററോ : 7.4
ഗോൺസാലസ് : 7.6
ലോ സെൽസോ : 7.6
പരേഡസ് : 7.9
റോഡ്രിഗോ ഡിപോൾ : 6.2
ഗോൺസാലോ മോന്റിയേൽ : 7.0
ലുക്കാസ് മാർട്ടിനെസ് : 7.3
ഓട്ടമെന്റി : 7.0
ടാഗ്ലിയാഫിക്കോ : 7.1
അർമാനി : 7.3
ഒകമ്പസ് : 6.6-സബ്
ഡിമരിയ : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!