ബ്രസീലിയൻ താരത്തെ നൽകി റോമേറോയെ എത്തിക്കാൻ ബാഴ്സ, വെല്ലുവിളിയാവാൻ റയൽ മാഡ്രിഡ്!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവിക്ക് കൂടുതൽ മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ ഇപ്പോഴും താല്പര്യമുണ്ട്. ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞയെ ബാഴ്സ ഒഴിവാക്കിയേക്കും എന്നുള്ള റൂമറുകൾ കഴിഞ്ഞ സമ്മറിൽ തന്നെ പുറത്തേക്ക് വന്നിരുന്നു. അദ്ദേഹത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന് താല്പര്യമുണ്ടായിരുന്നു. പക്ഷേ ബാഴ്സ വിട്ടു നൽകിയിരുന്നില്ല.

എന്നാൽ ബാഴ്സലോണക്ക് ടോട്ടൻഹാമിന്റെ അർജന്റൈൻ പ്രതിരോധനിരതാരമായ ക്രിസ്റ്റ്യൻ റോമേറോയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.ഈ താൽപര്യം ആദ്യമായിട്ട് ജനിക്കുന്ന ഒന്നല്ല.റൊമേറോ അറ്റ്ലാന്റ യുണൈറ്റഡ്ലായിരുന്ന സമയത്ത് തന്നെ ബാഴ്സ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 50 മില്യൺ യൂറോ നൽകിക്കൊണ്ട് ടോട്ടൻഹാം അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.

നിലവിൽ ബാഴ്സക്ക് ഒരു പദ്ധതിയുണ്ട്.സ്വേപ് ഡീലാണ് അവർ ഉദ്ദേശിക്കുന്നത്. ബ്രസീലിയൻ താരമായ റാഫീഞ്ഞയെ നൽകിക്കൊണ്ട് റൊമേറോയെ സ്വന്തമാക്കുക എന്നതാണ് അവരുടെ ഉദ്ദേശം. പക്ഷേ ടോട്ടൻഹാം ഇതിന് സമ്മതിക്കുമോ എന്നത് വ്യക്തമല്ല. കാരണം അവരുടെ ഡിഫൻസിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് റൊമേറോ. അദ്ദേഹത്തെ കൈവിട്ടാൽ അത് വലിയ ഒരു നഷ്ടം തന്നെയായിരിക്കും.

എന്നാൽ ബാഴ്സക്ക് മാത്രമല്ല, റയൽ മാഡ്രിഡിനും ഈ ഡിഫൻഡറിൽ താല്പര്യമുണ്ട്.ടോട്ടൻഹാമിനെ റയൽ മാഡ്രിഡും സമീപിച്ചേക്കുമെന്ന് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ ബാഴ്സക്ക് തടസ്സമാണെങ്കിൽ റയലിന് നിലവിൽ അതൊരു പ്രശ്നമല്ല. പക്ഷേ ടോട്ടൻഹാം ഈ താരത്തെ വിട്ടു നൽകാൻ തയ്യാറാവുമോ എന്നത് മാത്രമാണ് പ്രശ്നം. ഇനി തയ്യാറായാൽ തന്നെ വലിയ ഒരു തുക മുടക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *