ഫ്രാൻസും അർജന്റീനയും കളത്തിൽ, വേൾഡ് കപ്പിൽ ഇന്ന് ആകെ നാല് മത്സരങ്ങൾ.

ഖത്തർ വേൾഡ് കപ്പിലെ മൂന്നാം ദിനത്തിൽ ഇന്ന് ആരാധകരെ കാത്തിരിക്കുന്നത് തകർപ്പൻ മത്സരങ്ങളാണ്. വമ്പൻ ടീമുകൾ ഇന്നത്തെ മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. പ്രധാനമായും ആരാധകർ ഏറെ ആവേശത്തോടെ കൂടി കാത്തിരിക്കുന്നത് അർജന്റീനയുടെയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെയും മത്സരങ്ങൾക്ക് വേണ്ടിയാണ്.

ഇന്ന് ആദ്യം നടക്കുന്ന മത്സരം അർജന്റീനയുടെതാണ്.സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 3:30നാണ് ഈ മത്സരം നടക്കുക.ഗ്രൂപ്പ് സിയിലെ പൊതുവേ ദുർബലരെന്ന് വിലയിരുത്തപ്പെടുന്ന ടീമാണ് സൗദി അറേബ്യ.അവർക്കെതിരെ ഒരു മികച്ച വിജയം മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം ഗ്രൂപ്പ് ഡിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഡെന്മാർക്കിന്റെ എതിരാളികൾ ടുണീഷ്യയാണ്.എറിക്സൺ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുമായാണ് ഡെന്മാർക്കിന്റെ വരവ്. മത്സരത്തിൽ ടുണീഷ്യയ്ക്ക് മേൽ ആധിപത്യം പുലർത്തിക്കൊണ്ട് വിജയിക്കാൻ ഡെന്മാർക്കിന് കഴിയുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

തൊട്ടടുത്ത മത്സരത്തിൽ മെക്സിക്കോയും പോളണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ത്യൻ സമയം രാത്രി 9:30നാണ് ഈ മത്സരം നടക്കുക.റോബർട്ട് ലെവന്റോസ്ക്കിയുടെ നേതൃത്വത്തിലുള്ള പോളണ്ട് ടീം വിജയം ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് ഇറങ്ങുന്നത്. മെക്സിക്കോ ഏത് രൂപത്തിലുള്ള പ്രകടനമാവും ഈ മത്സരത്തിൽ കാഴ്ചവെക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഈ മത്സരത്തിലെ വിജയികളെ ആശ്രയിച്ചാണ് രണ്ടാം സ്ഥാനം നിലകൊള്ളുന്നത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ഓസ്ട്രേലിയയെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം നടക്കുക. പരിക്ക് ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമാണെങ്കിലും മികച്ച ഒരു താരനിര തന്നെ ഫ്രാൻസിന് ഇപ്പോഴും അവകാശപ്പെടാൻ ഉണ്ട്.എംബപ്പേയും ഡെമ്പലെയും ഗ്രീസ്മാനും ഉൾപ്പെടുന്ന മുന്നേറ്റ നിര ഇന്നത്തെ മത്സരത്തിൽ ഫ്രാൻസിന് വേണ്ടി കളത്തിലിറങ്ങിയേക്കും. നിലവിലെ ചാമ്പ്യന്മാർക്ക് വിജയിച്ചു കൊണ്ട് തുടങ്ങാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!