ഫ്രാൻസിനെയാണോ മൊറോക്കോയെയാണോ ഫൈനലിൽ ആഗ്രഹിക്കുന്നത്? സ്കലോണി പറയുന്നു.

ഖത്തർ വേൾഡ് കപ്പിൽ നടന്ന ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയെ തരിപ്പണമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയിട്ടുള്ളത്.ഹൂലിയൻ ആൽവരസ്,മെസ്സി എന്നിവരുടെ മികവിലാണ് അർജന്റീന ഈ ഒരു വിജയം കരസ്ഥമാക്കിയിട്ടുള്ളത്.ഇതോടെ അർജന്റീന ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

ഫൈനലിൽ ആരായിരിക്കും അർജന്റീനയുടെ എതിരാളികൾ? ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനൽ പോരാട്ടമായ ഫ്രാൻസ് – മൊറോക്കോ മത്സരത്തിലെ വിജയികളെയാണ് അർജന്റീന നേരിടേണ്ടി വരിക. ഇവരിൽ ആരെയാണ് ആഗ്രഹിക്കുന്നത് എന്നുള്ള ചോദ്യം അർജന്റീനയുടെ പരിശീലകനായ സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ ആരെയും തിരഞ്ഞെടുക്കാൻ അദ്ദേഹം തയ്യാറായില്ല. മാത്രമല്ല ഏത് ടീം വന്നാലും അതിനെ നേരിടുമെന്നും സ്കലോണി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഒരിക്കലും ഒരു എതിരാളിയെ തിരഞ്ഞെടുക്കില്ല.ആരാണോ വരുന്നത് അവരെ നേരിടാൻ ഞങ്ങൾ തയ്യാറാണ്.രണ്ട് ടീമുകളും ഇവിടെ എത്താൻ അർഹതപ്പെട്ടവരാണ്. രണ്ടും മികച്ച ടീമുകളുമാണ്.ടീമിലെ ഭൂരിഭാഗം താരങ്ങൾക്കും അവസരം നൽകാൻ ഇപ്പോൾ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ഒത്തൊരുമയാണ് ഈ ടീമിന്റെ കരുത്ത് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഒരു തകർപ്പൻ പോരാട്ടമാണ് ഇന്നും സെമിഫൈനലിൽ ആരാധകരെ കാത്തിരിക്കുന്നത്. മൊറോക്കയുടെ ശക്തമായ ഡിഫൻസും ഫ്രാൻസിന്റെ ശക്തമായ അറ്റാക്കിങ്ങുമാണ് ഇന്നത്തെ മത്സരത്തിന്റെ പ്രധാന ആകർഷണ കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *