പ്ലേ ഓഫ് മത്സരങ്ങൾ പൂർത്തിയായി,ഖത്തർ വേൾഡ് കപ്പിനുള്ള 32 ടീമുകളും ഗ്രൂപ്പുകളും ഇതാ!

ഇന്നലെ നടന്ന വേൾഡ് കപ്പ് പ്ലേ ഓഫ് മത്സരത്തിൽ വിജയം നേടാൻ കോസ്റ്റാറിക്കക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ന്യൂസിലൻഡിനെയാണ് കെയ്‌ലർ നവാസും സംഘവും പരാജയപ്പെടുത്തിയത്. ഇതോടുകൂടി വരുന്ന ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടുന്ന അവസാനത്തെ ടീമായി മാറാൻ കോസ്റ്റാറിക്കക്ക് സാധിക്കുകയും ചെയ്തു.

തൊട്ടുമുൻപ് പെറുവിനെ പരാജയപ്പെടുത്തിക്കൊണ്ട് ഓസ്ട്രേലിയ വേൾഡ് കപ്പിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.64 വർഷങ്ങൾക്ക് ശേഷം വെയിൽസും വേൾഡ് കപ്പിന് യോഗ്യത നേടിയിരുന്നു. ഇങ്ങനെ ഖത്തർ വേൾഡ് കപ്പിനുള്ള 32 ടീമുകളും ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.ഇതോടെ എട്ട് ഗ്രൂപ്പുകളും ഫില്ലായിട്ടുണ്ട്.

ഏതായാലും ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളെ നമുക്കൊന്നു പരിശോധിക്കാം.

Group A: Qatar – Ecuador – Senegal – Netherlands

Group B: England – Iran – United States – Wales

Group C: Argentina – Saudi Arabia – Mexico – Poland

Group D: France – Denmark – Tunisia – Australia

Group E: Spain – Germany – Japan – Costa Rica

Group F: Belgium – Canada – Morocco – Croatia

Group G: Brazil – Serbia – Switzerland – Cameroon

Group H: Portugal – Ghana – Uruguay – South Korea

ഇതാണ് വേൾഡ് കപ്പിനുള്ള ടീമുകളും ഗ്രൂപ്പുകളും. നിങ്ങളുടെ അഭിപ്രായത്തിൽ ആരായിരിക്കും ഇത്തവണ കിരീടം നേടുക? അഭിപ്രായങ്ങൾ പങ്കുവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!