പെലെക്കും മറഡോണക്കുമൊപ്പം,ഫൈനലിൽ റെക്കോർഡുകൾ കടപ്പുഴക്കാൻ മെസ്സി!

വേൾഡ് കപ്പിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക എന്നുള്ളത് ഇന്നലെ വ്യക്തമായ കാര്യമാണ്.ഇന്നലെ നടന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ഫ്രാൻസ് മൊറോക്കോയെ പരാജയപ്പെടുത്തുകയായിരുന്നു.അതേസമയം ക്രൊയേഷ്യയെ കീഴടക്കി കൊണ്ടാണ് അർജന്റീന ഈ ഒരു ഫൈനലിന് എത്തുന്നത്.

മികച്ച പ്രകടനമാണ് സൂപ്പർതാരം ലയണൽ മെസ്സി വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു. നിരവധി റെക്കോർഡുകൾ മെസ്സി സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു. ഇനിയും ചില റെക്കോർഡുകൾ കൂടി കുറിക്കാനുള്ള ഒരുക്കത്തിലാണ് മെസ്സിയുള്ളത്.

ആദ്യമായി അസിസ്റ്റിന്റെ കാര്യത്തിലാണ്. വേൾഡ് കപ്പിൽ ആകെ 8 അസിസ്റ്റുകൾ ആണ് മെസ്സി നേടിയിട്ടുള്ളത്. ഇതിഹാസതാരങ്ങളായ പെലെ, മറഡോണ,ദിദി എന്നിവർക്കൊപ്പമാണ് മെസ്സിയുള്ളത്.അതായത് ഫൈനലിൽ ഒരു അസിസ്റ്റ് കരസ്ഥമാക്കാൻ കഴിഞ്ഞാൽ മെസ്സിക്ക് ഇവരെയെല്ലാം മറികടക്കാൻ കഴിയും. എന്നാൽ 10 അസിസ്റ്റുകൾ ഉള്ള ജർമ്മനിയുടെ ഫ്രിഡ്സ് വാൾട്ടറാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇദ്ദേഹത്തെ മറികടക്കണമെങ്കിൽ മെസ്സി മൂന്ന് അസിസ്റ്റുകൾ ഫൈനലിൽ കരസ്ഥമാക്കേണ്ടി വരും.

അതേസമയം മറ്റൊരു കാര്യത്തിൽ കൂടി മെസ്സി മുൻപന്തിയിലേക്ക് നടന്നു കയറിയിട്ടുണ്ട്. വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരങ്ങളുടെ കാര്യത്തിൽ മെസ്സി രണ്ടാം സ്ഥാനത്താണ്. 12 ഗോളുകളും 8 അസിസ്റ്റുകളും ആയി ആകെ 20 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ള പെലെയാണ് ഒന്നാം സ്ഥാനത്തുള്ളത്.11 ഗോളുകളും എട്ട് അസിസ്റ്റുകളുമായി 19 ഗോൾ പങ്കാളിത്തങ്ങൾ ഉള്ള മെസ്സി രണ്ടാം സ്ഥാനത്താണ്.അതായത് വരുന്ന ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരത്തിൽ രണ്ട് ഗോൾ പങ്കാളിത്തങ്ങൾ നേടാൻ കഴിഞ്ഞാൽ പെലെയെ മറികടന്നുകൊണ്ട് ഈ ഒരു റെക്കോർഡ് കരസ്ഥമാക്കാൻ സാധിക്കും. അദ്ദേഹത്തിന് തന്റെ അവസാന വേൾഡ് കപ്പ് മത്സരത്തിൽ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *