പെപ് അർജന്റീനയുടെ പരിശീലകനാവുമോ? നിലപാട് വ്യക്തമാക്കി എഎഫ്എ!

മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ ക്ലബുമായുള്ള കരാർ 2023-ലാണ് അവസാനിക്കുക.തന്റെ അടുത്ത ആഗ്രഹം എന്നുള്ളത് ഏതെങ്കിലും ഒരു നാഷണൽ ടീമിനെ പരിശീലിപ്പിക്കണമെന്നുള്ളതാണ് എന്ന കാര്യം പെപ് തന്നെ തുറന്ന് പറഞ്ഞിരുന്നു.ലാറ്റിനമേരിക്കൻ രാജ്യങ്ങളെ പരിശീലിപ്പിച്ചുള്ള ഒരു എക്സ്പീരിയൻസ് തനിക്ക് ആവിശ്യമുണ്ടെന്നും പെപ് ഗ്വാർഡിയോള കൂട്ടിച്ചേർത്തിരുന്നു.

ഏതായാലും പെപ് അർജന്റീനയുടെ പരിശീലകനായി എത്തുമോ എന്ന കാര്യത്തിലുള്ള നിലപാട് ഇപ്പോൾ AFA വ്യക്തമാക്കിയിട്ടുണ്ട്. പെപ് അർജന്റീനയുടെ പരിശീലകനാവാൻ ഒരു സാധ്യതയുമില്ല എന്നാണ് എഎഫ്എയുടെ ജനറൽ ഡയറക്ടറായ സെസാർ ലൂയിസ് മെനോട്ടി അറിയിച്ചത്. കഴിഞ്ഞ ദിവസം ഇഎസ്പിഎൻ ബ്രസീലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മെനോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” പെപ് ഗ്വാർഡിയോള അർജന്റീനയുടെ പരിശീലകനാവാനുള്ള യാതൊരു വഴിയും സാധ്യതകളുമില്ല.അദ്ദേഹം അംഗീകരിച്ചാൽ പോലും ഞാനൊരിക്കലും അർജന്റീനയെ നയിക്കാൻ പെപിനെ സമ്മതിക്കുകയില്ല.ഗ്വാർഡിയോള അറ്റ്ലാന്റയെയോ റൊസാരിയോ സെൻട്രലിനെയോ പരിശീലിപ്പിക്കുന്ന കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് മെനോട്ടി പറഞ്ഞത്.

എഎഫ്എയുടെ പ്രസിഡന്റായ ക്ലൌഡിയോ ടാപ്പിയ മുമ്പ് പെപ്പിന് വേണ്ടി ശ്രമിച്ചിരുന്നു.സാംപോളി ടീം വിട്ട സമയത്തായിരുന്നു അത്. എന്നാൽ ആ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *