പുതുചരിത്രം പിറന്നു,എല്ലാം സ്വന്തമാക്കി അർജന്റീന.

ഫിഫ ബെസ്റ്റ് അവാർഡുകൾ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ അർജന്റീനയുടെ ഒരു ആധിപത്യമാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഏറ്റവും മികച്ച താരമായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസ്സിയാണ്. അർജന്റീനയുടെ ക്യാപ്റ്റനായ ലയണൽ മെസ്സി അർഹിച്ച പുരസ്കാരമാണ് നേടിയിട്ടുള്ളത്.ഇത് ഏഴാം തവണയാണ് ഈ പുരസ്കാരം മെസ്സി സ്വന്തമാക്കുന്നത്.

ഏറ്റവും മികച്ച പരിശീലകൻ ഉള്ള പുരസ്കാരം ലയണൽ സ്കലോണിയാണ് സ്വന്തമാക്കിയിട്ടുള്ളത്.അർജന്റീനയുടെ പരിശീലകനായ ഇദ്ദേഹം അർഹിച്ച പുരസ്കാരം തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്. അർജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയത് സ്കലോണിയാണ്. അർജന്റീനവുമായി 2026 വരെയുള്ള പുതിയ കോൺട്രാക്ടിൽ ഒപ്പിട്ടതിനുശേഷം ആണ് സ്കലോണി ഈ ചടങ്ങിന് എത്തിയത്.

ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അർജന്റീന ഗോൾകീപ്പറായ എമി മാർട്ടിനസ് ആണ് സ്വന്തമാക്കിയത്.തിബൌട് കോർട്ടുവയെയാണ് അദ്ദേഹം പിന്തള്ളിയിട്ടുള്ളത്.വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് കൂടിയാണ് ഈ അർജന്റീന ഗോൾകീപ്പർ. ഏറ്റവും മികച്ച ആരാധകർക്കുള്ള പുരസ്കാരവും അർജന്റീനക്ക് തന്നെയാണ്. അവർക്കുവേണ്ടി കാർലോസ് റ്റുല എന്ന ആരാധകനാണ് ഈ പുരസ്കാരം കൈപ്പറ്റിയത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ജേതാക്കളായ അർജന്റീന ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളിലും മേധാവിത്വം പുലർത്തുകയായിരുന്നു. മാത്രമല്ല ഇത് പുതിയ ഒരു ചരിത്രം കൂടിയാണ്.ഇത് ആദ്യമായി കൊണ്ടാണ് ഈ മൂന്നു പുരസ്കാരങ്ങളും ഒരേ രാജ്യക്കാർ തന്നെ ഇപ്പോൾ കരസ്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *