പിടി തരാതെ സ്കലോണി,അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെ നേരിടാനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ അർജന്റീനയുള്ളത്.ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വെനിസ്വേലയെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു.

ഏതായാലും കഴിഞ്ഞ ദിവസത്തെ പരിശീലനം സെഷൻ അർജന്റീന എസയ്സയിൽ പൂർത്തിയാക്കിയിരുന്നു. ഈയൊരു മത്സരത്തിൽ നിരവധി മാറ്റങ്ങൾ സ്‌കലോണി വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ നിന്നും മാറ്റങ്ങളുടെ യാതൊരുവിധ സൂചനകളും സ്‌കലോണി നൽകിയിട്ടില്ല. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നിരുന്നാലും സാധ്യതയുള്ള ചില മാറ്റങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്.അതിങ്ങനെയാണ്.

ഫ്രാങ്കോ അർമാനിയുടെ സ്ഥാനത്ത് യുവാൻ മുസ്സോ,നഹുവൽ മൊളീനയുടെ സ്ഥാനത്ത് ഗോൺസാലോ മോന്റിയേൽ,ജർമൻ പെസല്ലയുടെ സ്ഥാനത്ത് മാർട്ടിനസ് ക്വാർട്ട,മാക്ക് ആല്ലിസ്റ്ററുടെ സ്ഥാനത്ത് പലാസിയോസ്,നിക്കോളാസ് ഗോൺസാലസിന്റെ സ്ഥാനത്ത് ഡി മരിയ അല്ലെങ്കിൽ ഒകമ്പസ്,വോക്കിൻ കൊറേയയുടെ സ്ഥാനത്ത് ജൂലിയൻ ആൽവരസ് എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്ന മാറ്റങ്ങൾ. ഏതായാലും അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.

അർമാനി അല്ലെങ്കിൽ യുവാൻ മുസ്സോ,നഹുവെൽ മൊളീന അല്ലെങ്കിൽ മോണ്ടിയേൽ,മാർട്ടിനെസ് ക്വാർട്ട അല്ലെങ്കിൽ പെസല്ല,നിക്കോളാസ് ഓട്ടമെന്റി,നിക്കോളാസ് ടാഗ്ലിയാഫിക്കോ,റോഡ്രിഗോ ഡി പോൾ,ലിയാൻഡ്രോ പരേഡസ്,പലാസിയോസ്,ലയണൽ മെസ്സി,ജൂലിയൻ ആൽവരസ്,എയ്ഞ്ചൽ ഡി മരിയ അല്ലെങ്കിൽ ഒകമ്പസ്.

ഈയൊരു മത്സരത്തിനുശേഷം വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ ഒരൊറ്റ മത്സരം കൂടിയാണ് അർജന്റീനക്ക് അവശേഷിക്കുക.സസ്പെന്റ് ചെയ്യപ്പെട്ട ബ്രസീലിനെതിരെയുള്ള മത്സരം എന്ന് നടത്തുമെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *