പവർ റാങ്കിങ് : ഇത്തവണ ബാലൺ ഡിയോർ നേടാൻ സാധ്യതയുള്ളവർ ഇവർ!

ഈ വർഷത്തെ ബാലൺ ഡിയോർ പുരസ്‌കാരം നേടാൻ സാധ്യതയുള്ള 20 താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം.2021 ബാലൺ ഡിയോർ പവർ റാങ്കിങ് എന്ന പേരിലാണ് സാധ്യതയുള്ള ഇരുപത് പേരുടെ ലിസ്റ്റ് ഇവർ പ്രസിദ്ധീകരിച്ചത്. സൂപ്പർ താരങ്ങളായ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ, എംബപ്പേ, ലെവന്റോസ്ക്കി എന്നിവരൊക്കെ ഇടം നേടിയിട്ടുണ്ട്.ഒന്നാം സ്ഥാനത്ത്‌ എംബപ്പേയാണുള്ളത്. രണ്ടാമത് ലയണൽ മെസ്സിയാണ്. ഈ വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.കഴിഞ്ഞ തവണത്തെ റാങ്കിങ് സ്ഥാനവും ഈ വർഷത്തെ പ്രകടനവും നൽകുന്നു.

1-കിലിയൻ എംബപ്പേ ( കഴിഞ്ഞ തവണ 1)
2021-ലെ പ്രകടനം : 23 ഗോളുകൾ,3 അസിസ്റ്റ്, ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം.

2- ലയണൽ മെസ്സി ( കഴിഞ്ഞ തവണ 2)
2021-ലെ പ്രകടനം : 26 ഗോൾ,9 അസിസ്റ്റ്, കോപ്പ ഡെൽ റേ കിരീടം.

3- കെവിൻ ഡിബ്രൂയിൻ ( കഴിഞ്ഞ തവണ 4)
2021-ലെ പ്രകടനം : 8 ഗോൾ,7 അസിസ്റ്റ്, കരബാവോ കപ്പ്‌

4-റോബർട്ട്‌ ലെവന്റോസ്ക്കി ( കഴിഞ്ഞ തവണ 3)
2021-ൽ : 26 ഗോൾ,3 അസിസ്റ്റ്, ക്ലബ് വേൾഡ് കപ്പ്‌

5-റൊമേലു ലുക്കാക്കു (കഴിഞ്ഞ തവണ 5)
2021-ൽ : 14 ഗോൾ,6 അസിസ്റ്റ്, സിരി എ

6-കരിം ബെൻസിമ (കഴിഞ്ഞ തവണ 7)
2021-ൽ : 16 ഗോൾ,3 അസിസ്റ്റ്

7-ഗുണ്ടോഗൻ ( കഴിഞ്ഞ തവണ 6)
2021-ൽ : 14 ഗോൾ,5 അസിസ്റ്റ്, കരബാവോ കപ്പ്‌

8-നെയ്മർ (കഴിഞ്ഞ തവണ 8)
2021-ൽ : 6 ഗോൾ,5 അസിസ്റ്റ്, ട്രോഫി ഡെസ് ചാമ്പ്യൻസ്

9-ക്രിസ്റ്റ്യാനോ (കഴിഞ്ഞ തവണ 10)
2021-ൽ : 19 ഗോൾ,3 അസിസ്റ്റ്,സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടം

10-എർലിങ് ഹാലണ്ട് (കഴിഞ്ഞ തവണ 9)
2021-ൽ : 20 ഗോൾ,8 അസിസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!