പരിശീലനം നടത്താതെ മെസ്സി,പരിക്കുണ്ടോ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ!
ഖത്തർ വേൾഡ് കപ്പിൽ ഞായറാഴ്ച നടക്കുന്ന കലാശ പോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക.തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ലയണൽ മെസ്സിയിൽ തന്നെയാണ് അർജന്റീന ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത്.
എന്നാൽ മെസ്സിയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കഴിഞ്ഞദിവസം അർജന്റീന മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് അർജന്റീനയുടെ പരിശീലന സെഷനിൽ ലയണൽ മെസ്സി പങ്കെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ ഹാംസ്ട്രിങ്ങിൽ ചെറിയ അസ്വസ്ഥതകൾ മെസ്സിക്കുണ്ട്.കഴിഞ്ഞ മത്സരത്തിനിടെ തന്നെ പലപ്പോഴും മെസ്സി അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
🇦🇷 Lionel Messi était absent de l’entraînement ce jeudi, rapporte Clarin. Selon le média argentin, le septuple Ballon d’or est touché aux ischios de la jambe gauche mais sa participation à la rencontre face aux Bleus n’est pas remise en cause.
— RMC Sport (@RMCsport) December 15, 2022
എന്നാൽ ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല.മെസ്സി ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരം കളിക്കുക തന്നെ ചെയ്യും. ഒരു മുൻകരുതൽ എന്നോണമാണ് മെസ്സി പരിശീലനത്തിൽ നിന്നും മാറി നിന്നിട്ടുള്ളത്.മെസ്സി മാത്രമല്ല,കഴിഞ്ഞ സെമിഫൈനൽ മത്സരത്തിൽ 90 മിനിറ്റും കളിച്ച പല താരങ്ങളും ഇന്നലത്തെ പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല. അതിനർത്ഥം താരങ്ങളുടെ സുരക്ഷാ മുൻനിർത്തി കൊണ്ട് സ്കലോണി വിശ്രമം നൽകുകയായിരുന്നു.
ഇന്നലെ പരിശീലനം നടത്തിയ ഭൂരിഭാഗം താരങ്ങളും കഴിഞ്ഞ മത്സരത്തിലെ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളായിരുന്നു. ഏതായാലും ഫൈനൽ മത്സരത്തിന് ഇനിയും രണ്ട് ദിവസങ്ങൾ അവശേഷിക്കുന്നുണ്ട്. മെസ്സിക്കും സംഘത്തിനും തയ്യാറെടുക്കാനുള്ള പരിശീലന സെഷനുകളും അവശേഷിക്കുന്നുണ്ട്. ചെറിയ രൂപത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിലും അതൊന്നും തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നുള്ളത് നേരത്തെ തന്നെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യപ്പെട്ട കാര്യമാണ്.