പരിക്കേറ്റ എനിക്ക് മെസ്സി ഒരു വാഗ്ദാനം നൽകി,മൂത്ത സഹോദരനെ പോലെ: ഡി പോൾ പറയുന്നു

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലാൻസിനേ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു അർജന്റീന പരാജയപ്പെടുത്തിയിരുന്നത്. നിരവധി അനിഷ്ട സംഭവങ്ങൾ ആ മത്സരത്തിൽ നടന്നിരുന്നു.എന്നിരുന്നാലും ആ വെല്ലുവിളികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് അർജന്റീന സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും ആ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

ആ മത്സരത്തിന് മുന്നേ നടന്ന ചില കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഡി പോൾ സംസാരിച്ചിട്ടുണ്ട്. അതായത് മത്സരത്തിന് രണ്ടുദിവസം മുന്നേ തനിക്ക് പരിക്കേറ്റുവെന്നും അത് കാരണത്താൽ റിസ്ക് എടുക്കേണ്ട എന്നുള്ളത് മെസ്സി തന്നോട് പറഞ്ഞു എന്നുമാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഒരു മൂത്ത സഹോദരനെ പോലെ സെമിയിലേക്ക് കൊണ്ടുപോകും എന്നുള്ള വാഗ്ദാനം മെസ്സി നൽകിയെന്നും ഡി പോൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിന്റെ രണ്ടുദിവസം മുമ്പ് എനിക്ക് പരിക്കേറ്റിരുന്നു. ഇതേക്കുറിച്ച് ലയണൽ മെസ്സി അറിയുകയും ചെയ്തു.എന്നോട് വിഡ്ഢിത്തമൊന്നും കാണിക്കരുതെന്ന് മെസ്സി ഉപദേശിച്ചു.അപ്പോൾ ഞാൻ മെസ്സിയോട് പറഞ്ഞു, ഒരുപക്ഷേ ഇത് വേൾഡ് കപ്പിലെ എന്റെ അവസാന മത്സരമാണെങ്കിലോ? അടുത്ത വേൾഡ് കപ്പിന് ഒരുപക്ഷേ ഞാൻ ഉണ്ടാവുമെന്ന് ഉറപ്പില്ല. അതുകൊണ്ട് എനിക്ക് ഈ മത്സരം കളിക്കണമെന്ന് മെസ്സിയോട് പറഞ്ഞു.പക്ഷേ മെസ്സി എന്നോട് പറഞ്ഞത് നീ റിസ്ക് എടുക്കേണ്ട എന്നതാണ്. ഞാൻ നിന്നെ സെമിഫൈനലിലേക്ക് കൊണ്ടു പോകും എന്നുള്ള ഒരു വാഗ്ദാനവും മെസ്സി എനിക്ക് നൽകി.ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എല്ലാം മെസ്സി എന്നോട് സംസാരിച്ചത്. മറിച്ച് ഒരു മൂത്ത സഹോദരൻ എന്ന നിലയിലാണ് “ഇതാണ് ഡി പോൾ പറഞ്ഞത്.

ആ മത്സരത്തിൽ വിജയം നേടിയ അർജന്റീന ക്രൊയേഷ്യക്കെതിരെ സെമിയിലും തകർപ്പൻ വിജയം നേടി.പിന്നീട് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് ആ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *