നെയ്മർക്ക് ഇടമില്ല,ഈ വർഷത്തെ മികച്ച ടീമിനെ പുറത്ത് വിട്ട് IFFHS!

ഈ വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ IFFHS തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഇലവനെ അവർ പുറത്ത് വിട്ടിട്ടുണ്ട്.വേൾഡ് ടീം 2021 എന്നാണ് ഇവർ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്. മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമടങ്ങുന്ന സൂപ്പർ താരങ്ങൾ ഈ ഇലവനിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് ഈ ഇലവനിൽ ഇടം ലഭിച്ചിട്ടില്ല. നമുക്ക് ഈ ടീമോന്ന് പരിശോധിക്കാം.

4-3-3 എന്ന ഫോർമേഷനിലുള്ള ടീമാണ് ഇവർ പുറത്ത് വിട്ടിരിക്കുന്നത്. ഗോൾകീപ്പറായി കൊണ്ട് പിഎസ്ജിയുടെ ഇറ്റാലിയൻ താരമായ ഡോണ്ണാരുമയാണ് ഇടം നേടിയിരിക്കുന്നത്.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇടം കണ്ടെത്തിയിരിക്കുന്നത് ബയേണിന്റെ കനേഡിയൻ താരമായ അൽഫോൺസോ ഡേവിസാണ്.

റൈറ്റ് ബാക്ക് പൊസിഷനിൽ പിഎസ്ജിയുടെ മോറോക്കാൻ താരമായ അഷ്‌റഫ്‌ ഹക്കീമിയാണ്.

സെന്റർ ബാക്കുമാരുടെ കാര്യത്തിലേക്ക് വരുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരമായ റൂബൻ ഡയസും യുവന്റസിന്റെ ഇറ്റാലിയൻ താരമായ ലിയനാർഡോ ബൊനൂച്ചിയുമാണ് ഇടം നേടിയിരിക്കുന്നത്.

മധ്യനിരയുടെ കാര്യത്തിലേക്ക് വന്നാൽ സിറ്റിയുടെ ബെൽജിയൻ സൂപ്പർ താരം ഡി ബ്രൂയിന ഇടം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചെൽസിയുടെ ഇറ്റാലിയൻ താരമായ ജോർഗീഞ്ഞോയും ഇടം കണ്ടെത്തിയിട്ടുണ്ട്. അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്ന രൂപത്തിലാണ് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർതാരമായ ലയണൽ മെസ്സിയുടെ സ്ഥാനം.

സെന്റർ സ്‌ട്രൈക്കറായി കൊണ്ട് ബയേണിന്റെ പോളിഷ് താരം റോബർട്ട്‌ ലെവന്റോസ്ക്കിയാണ്.ലെഫ്റ്റ് വിംഗിൽ പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബപ്പേയാണ്. റൈറ്റ് വിംഗിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെട്ടിരിക്കുന്നത്.

ഇതാണ് IFFHS ന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഇലവൻ. ഈ ടീമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *