ആദ്യ റൗണ്ട് പൂർത്തിയായി, ടോപ് സ്‌കോറർമാരിൽ മുൻപന്തിയിൽ റൊണാൾഡോയും!

യുവേഫ യൂറോയിലെ ആദ്യ റൗണ്ടുകൾ ഇന്നലത്തെ മത്സരത്തോട് കൂടി പൂർത്തിയായി. അവസാനം നടന്ന ഫ്രാൻസ്-ജർമ്മനി മത്സരത്തിൽ ഒരു ഗോളിന് വിജയിച്ചു കൊണ്ട് ഫ്രാൻസ് മൂന്ന് പോയിന്റുകൾ കരസ്ഥമാക്കിയിരുന്നു. ഇതോടെ യൂറോ കപ്പിലെ നിലവിലെ ടോപ് സ്‌കോറർമാരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് യൂറോ.രണ്ട് ഗോളുകൾ വീതം നേടിയ ഷിക്ക്, ക്രിസ്റ്റ്യാനോ, ലുക്കാക്കു എന്നിവരാണ് നിലവിൽ മുമ്പിലുള്ളത്. മറ്റു രണ്ട് താരങ്ങളേക്കാൾ ഒരല്പം സമയം കുറച്ചു കളിച്ച ഷിക്കാണ് ഒന്നാമത്.സ്കോട്ട്ലാന്റിനെതിരെയാണ് ചെക്കിന് വേണ്ടി ഷിക്ക് ഇരട്ടഗോൾ നേടിയതെങ്കിൽ ഹങ്കറിക്കെതിരെയാണ് റൊണാൾഡോ ഇരട്ടഗോളുകൾ നേടിയത്.ലുക്കാക്കുവാവട്ടെ റഷ്യക്കെതിരെ ഇരട്ടഗോളുകൾ നേടി. നിലവിലെ ടോപ് സ്‌കോറർ ലിസ്റ്റ് താഴെ നൽകുന്നു.

1-പാട്രിക്ക് ഷിക്ക് – 2 ഗോൾ – 87 മിനുട്ട് – ചെക്ക് റിപബ്ലിക്ക്

2-ക്രിസ്റ്റ്യാനോ റൊണാൾഡോ – 2 ഗോൾ – 90 മിനുട്ട് – പോർച്ചുഗൽ

3-റൊമേലു ലുക്കാക്കു – 2 ഗോൾ – 90 മിനുട്ട് – ബെൽജിയം

4- മുനിയർ – 1 ഗോൾ – ബെൽജിയം

5- ഇമ്മോബിലെ – 1 ഗോൾ – ഇറ്റലി

6-യാറെംചുക് – 1 ഗോൾ – ഉക്രൈൻ

7-അർനൗടോവിച്ച് – 1 ഗോൾ – ഓസ്ട്രിയ

8- ഗ്രഗോറിഷ് – 1 ഗോൾ – ഓസ്ട്രിയ

9- ലിനേട്ടി- 1 ഗോൾ – പോളണ്ട്

10-ഇൻസീനി- 1 ഗോൾ – ഇറ്റലി

11-പോഹൻപാലോ – 1 ഗോൾ – ഫിൻലാന്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!