രണ്ട് താരങ്ങൾക്ക് കൂടി പരിക്ക്,നിരവധി സൂപ്പർതാരങ്ങൾ പുറത്ത്,വേൾഡ് കപ്പിന് മുന്നേ ഫ്രാൻസിന് ആശങ്ക!

ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കളിക്കുക. ആദ്യ മത്സരത്തിൽ ഓസ്ട്രിയയാണ് ഫ്രാൻസിന്റെ എതിരാളികൾ. പിന്നീട് ഡെൻമാർക്കിനെയും ഫ്രാൻസ് നേരിടും.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം നേടിയിരുന്ന രണ്ട് താരങ്ങൾ കൂടി ഇപ്പോൾ പരിക്ക് മൂലം പുറത്തായിട്ടുണ്ട്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസ്, പ്രതിരോധനിര താരം തിയോ ഹെർണാണ്ടസ് എന്നിവരാണ് പുറത്തായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല.

ഇരുവർക്കും പകരക്കാരായി കൊണ്ട് താരങ്ങളെ ഫ്രാൻസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഹ്യൂഗോ ലോറിസിന്റെ സ്ഥാനത്തേക്ക് ആൽബൻ ലാഫോന്റാണ് വരിക.തിയോയുടെ സ്ഥാനത്ത് ലുകാസ് ഡിഗ്നെയും ഇടം നേടും. അതേസമയം ഫസ്റ്റ് ഗോൾകീപ്പർ ആയിക്കൊണ്ട് ടീമിൽ ഉണ്ടാവുക മൈക്ക് മൈഗ്നനായിരിക്കും ഉണ്ടാവുക.

സൂപ്പർ താരങ്ങളുടെ പരിക്കുകൾ ഫ്രാൻസിനും പരിശീലകനായ ദെഷാപ്സിനും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്.നേരത്തെ തന്നെ ഒരുപാട് താരങ്ങൾ പുറത്തായിരുന്നു. സൂപ്പർ താരം കരിം ബെൻസിമ,പോൾ പോഗ്ബ,എങ്കോളോ കാന്റെ,പ്രിസണൽ കിമ്പമ്പേ,അഡ്രിയാൻ റാബിയോട്ട് എന്നിവർക്കൊക്കെ പരിക്കു മൂലം സ്ഥാനം നഷ്ടമായിരുന്നു.

റാബിയോട്ടിന്റെ സ്ഥാനത്തെക്കായിരുന്നു ബൗബകാർ കമാറയെ ഫ്രാൻസ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അദ്ദേഹത്തിന് പരിക്ക് പിടികൂടുകയായിരുന്നു. ഏതായാലും ഖത്തർ വേൾഡ് കപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രം മുന്നിൽ നിൽക്കുന്ന പ്രധാനപ്പെട്ട താരങ്ങളുടെ പരിക്ക് ഫ്രാൻസിന് തലവേദന തന്നെയാണ്. ഈ താരങ്ങളൊക്കെ എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്നാണ് ഫ്രാൻസ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!