ഞാൻ ഫൈനലിലെത്താൻ നെയ്മർ ആഗ്രഹിച്ചിരുന്നു : മെസ്സി!
പെറുവിനെ കീഴടക്കി കൊണ്ടായിരുന്നു ബ്രസീൽ കോപ്പ അമേരിക്കയുടെ ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ അർജന്റീനയെ ലഭിക്കാൻ ആഗ്രഹമുണ്ടെന്നും കാരണം തന്റെ സുഹൃത്തുക്കൾ അവിടെയുണ്ടെന്നും സൂപ്പർ താരം നെയ്മർ ജൂനിയർ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഈയൊരു പ്രസ്താവനയോട് സുഹൃത്തായ ലയണൽ മെസ്സി പ്രതികരിച്ചിരിക്കുകയാണിപ്പോൾ. തങ്ങൾ സുഹൃത്തുക്കളാണെന്നും അത്കൊണ്ടാണ് നെയ്മർ താൻ ഫൈനലിൽ എത്താൻ ആഗ്രഹിച്ചതെന്നുമാണ് മെസ്സി അറിയിച്ചത്.പക്ഷേ മത്സരം സങ്കീർണ്ണമാവുമെന്നും മെസ്സി കൂട്ടിച്ചേർത്തു. മൽസരത്തിന് ശേഷം ടിവൈസി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു മെസ്സി.
#CopaAmericaEnTyCSports Messi: "Ahora estamos más ilusionados que nunca"
— TyC Sports (@TyCSports) July 7, 2021
🇦🇷 La Pulga elogió a Emiliano Martínez por su actuación en la tanda de penales, aclaró unos dichos de Neymar y recordó el camino hacia una nueva final.https://t.co/PvrOMt8U6N
” ഞങ്ങൾ രണ്ട് പേരും ഫൈനലിൽ എത്തിയിട്ടുണ്ട്.നെയ്മർ എന്താണ് പറഞ്ഞത് എന്നെനിക്കറിയാം. ഞങ്ങൾ സുഹൃത്തുക്കളാണ്. അത്കൊണ്ട് തന്നെ ഞാൻ ഫൈനലിൽ എത്താൻ നെയ്മർ ആഗ്രഹിച്ചിരുന്നു.തീർച്ചയായും ഇത് വളരെയധികം സങ്കീർണ്ണമായിരിക്കും.ഞങ്ങൾ വളരെയധികം ആവേശത്തിലാണ്.ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം ഫൈനലിൽ എത്തുക എന്നുള്ളതായിരുന്നു.ഇപ്പോൾ ആ കപ്പിന് വേണ്ടിയുള്ള അന്വേഷണത്തിന്റെ ഏറ്റവും ആവേശകരമായ ഒരു ഭാഗത്താണ് ഞങ്ങൾ എത്തിനിൽക്കുന്നത് ” മെസ്സി പറഞ്ഞു.