പൊരുതി വീണ് ഡെന്മാർക്ക്, ഇംഗ്ലണ്ട് ഫൈനലിൽ!

യൂറോ കപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടും ഇറ്റലിയും തമ്മിൽ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് ഡെന്മാർക്കിനെ കീഴടക്കുകയായിരുന്നു. ആവേശകരമായ മത്സരത്തിന്റെ എക്സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോൾ കണ്ടെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ൻ ഗോൾ നേടിയപ്പോൾ ഒരു ഗോൾ കെയറിന്റെ സെൽഫ് ഗോളായിരുന്നു.ഡാനിഷ് പടയുടെ ഗോൾ ടാംസ്ഗാർഡിന്റെ വകയായിരുന്നു.ഇനി കിരീടത്തിന് വേണ്ടി അസൂറിപ്പടയും ഇംഗ്ലീഷ് പടയും പോരടിക്കും.ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈയൊരു മത്സരം നടക്കുക.

ഡെന്മാർക്ക് ആയിരുന്നു മത്സരത്തിൽ ലീഡ് നേടിയത്.മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ ഒരു തകർപ്പൻ ഫ്രീകിക്കിലൂടെയാണ് ഡാംസ്ഗാർഡ് ഡെന്മാർക്കിന് വേണ്ടി ഗോൾ നേടിയത്.എന്നാൽ സമനില ഗോളിനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം ഫലം.സിമോൺ കെയറിന്റെ സെൽഫ് ഗോളാണ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചത്. രണ്ടാം പകുതിയിലും നിരവധി അവസരങ്ങൾ ഇംഗ്ലണ്ടിന് ലഭിച്ചുവെങ്കിലും ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. ഡാനിഷ് ഗോൾ കീപ്പർ ഷ്മൈക്കൽ പലതും നിഷ്പ്രഭമാക്കുകയായിരുന്നു.ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. മത്സരത്തിന്റെ 104-ആം മിനുട്ടിൽ സ്റ്റെർലിംഗിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്തത് ഹാരി കെയ്നായിരുന്നു. പെനാൽറ്റി ഷ്മൈക്കൽ തടഞ്ഞുവെങ്കിലും റീബൗണ്ട് കെയ്ൻ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!