ഞാൻ കാറിൽ കയറിയിരുന്ന് കരഞ്ഞു: മെസ്സിയും സംഘവും നൽകിയ ഹൃദയ വേദന തുറന്ന് പറഞ്ഞ് ഇതിഹാസം!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ഫ്രാൻസിന് കിരീടം നഷ്ടമായത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഹാട്രിക്കിനും ഫ്രാൻസിനെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല.

ഫ്രഞ്ച് ടീമിന് വേണ്ടി ആകെ 59 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇതിഹാസമാണ് പാട്രിസ് എവ്ര. വേൾഡ് കപ്പ് തോൽവി തന്നിൽ ഏൽപ്പിച്ച ആഘാതത്തെക്കുറിച്ച് ഇപ്പോൾ അദ്ദേഹം മനസ്സ് തുറന്നിട്ടുണ്ട്. അതായത് താൻ കാറിൽ കയറിയിരുന്ന് കരഞ്ഞു എന്നാണ് എവ്ര പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ആ ഫൈനൽ മത്സരം ലൈവ് ആയി കണ്ടിരുന്നു.ഞാൻ കരയുകയും ചെയ്തു.സത്യം പറഞ്ഞാൽ കാറിൽ കയറിയിരുന്ന് കരയുകയാണ് ചെയ്തത്.മൂന്ന് ദിവസം ഞാൻ അതിന്റെ വേദനയിലായിരുന്നു.ആ തോൽവി എന്നെ വളരെയധികം വേദനിപ്പിച്ചു. പക്ഷേ ഫ്രാൻസ് ടീമിന് ഞാൻ എന്റെ എല്ലാ കയ്യടികളും നൽകുന്നു “ഇതാണ് പാട്രിസ് എവ്ര പറഞ്ഞിട്ടുള്ളത്.

കിരീടം നിലനിർത്താനുള്ള അവസരമായിരുന്നു ഫ്രഞ്ച് ടീമിന
ന് നഷ്ടമായിരുന്നത്.അതേസമയം ദീർഘ കാലത്തിനുശേഷം വേൾഡ് കപ്പ് സ്വന്തമാക്കാൻ അർജന്റീനക്ക് സാധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *