ഞാൻ കളത്തിലും മെസ്സി ബെഞ്ചിലുമായിരുന്ന കാര്യം ഞാനെന്റെ കുട്ടികളോട് പറയില്ല : മുൻ താരം പറയുന്നു!

2006- ലെ വേൾഡ് കപ്പിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയായിരുന്നു.അന്ന് അർജന്റൈൻ ടീമിന്റെ ഭാഗമായിരുന്നു സൂപ്പർതാരമായ ലയണൽ മെസ്സി.മുൻ അർജന്റൈൻ താരമായിരുന്ന ഹവിയർ സാവിയോളയും അന്ന് വേൾഡ് കപ്പ് ടീമിൽ ഉണ്ടായിരുന്നു.

ഏതായാലും ആ വേൾഡ് കപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ സാവിയോള പങ്കുവെച്ചിട്ടുണ്ട്. അതായത് താൻ ആദ്യ ഇലവനിൽ കളിച്ചിരുന്നുവെന്നും മെസ്സി അപ്പോൾ ബെഞ്ചിലായിരുന്നു എന്നുള്ള കാര്യം തന്റെ കുട്ടികളോട് താൻ പറയില്ലെന്നും, കാരണം അതവർ വിശ്വസിക്കാൻ പോകുന്നില്ല എന്നുമായിരുന്നു സാവിയോള പറഞ്ഞത്. കഴിഞ്ഞദിവസം പ്രമുഖ മാധ്യമമായ ഡയാരിയോ ഒലെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയോളയുടെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം വിഷമത്തോടെയാണ് ഞങ്ങൾ 2006 വേൾഡ് കപ്പിനോട് വിടപറഞ്ഞത്. ഞങ്ങൾക്ക് ഓരോ പൊസിഷനിലും ഹൈ ലെവലിൽ ഉള്ള രണ്ടോ മൂന്നോ താരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾക്ക് കൂടുതൽ മുന്നേറാൻ സാധിച്ചില്ല. അതിൽ വളരെയധികം ദുഃഖം അർജന്റൈൻ ടീമിന് ഉണ്ടായിരുന്നു.ഞാനൊരു സ്റ്റാർട്ടറും ലയണൽ മെസ്സി ബെഞ്ചിലുമായിരുന്നു എന്നുള്ള കാര്യം ഞാനൊരിക്കലും എന്റെ കുട്ടികളോട് പറയില്ല. കാരണം അതവർ വിശ്വസിക്കാൻ പോകുന്നില്ല ” ഇതാണ് സാവിയോള പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *