ഞങ്ങളെക്കാൾ മികച്ച താരങ്ങൾ പോർച്ചുഗല്ലിനുണ്ട് : തുറന്ന് സമ്മതിച്ച് സ്പെയിൻ പരിശീലകൻ!
ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഒരു തകർപ്പൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ പോർച്ചുഗല്ലിന്റെ എതിരാളികൾ വമ്പൻമാരായ സ്പെയിൻ ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് പോർച്ചുഗല്ലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തുവിട്ടു കൊണ്ടാണ് പോർച്ചുഗൽ വരുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ സ്പെയിൻ സ്വിറ്റ്സർലാന്റിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.അത് വെച്ച് നോക്കുമ്പോൾ ഇന്നത്തെ മത്സരത്തിൽ ഒരല്പം മുൻതൂക്കം പോർച്ചുഗല്ലിന് അവകാശപ്പെടാനാവും.
ഏതായാലും സ്പെയിൻ പരിശീലകനായ ലൂയിസ് എൻറിക്കെ ഇപ്പോൾ ഒരു കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്.അതായത് സ്പെയിനിനേക്കാൾ മികച്ച താരങ്ങൾ പോർച്ചുഗല്ലിനാണ് ഉള്ളത് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എൻറിക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
𝗝𝘂𝗻𝘁𝗼𝘀 na preparação para o duelo com a ! #VesteABandeira
— Portugal (@selecaoportugal) September 26, 2022
𝗧𝗼𝗴𝗲𝘁𝗵𝗲𝗿 in the preparation for the duel with the ! #WearTheFlag pic.twitter.com/WGkSzOPnxe
” നിലവിലെ അവസ്ഥ പരിഗണിക്കുമ്പോൾ,സ്പെയിനേക്കാൾ കൂടുതൽ മികച്ച താരങ്ങൾ ഉള്ളത് പോർച്ചുഗല്ലിനാണ്. പ്രീമിയർ ലീഗിലും ലാലിഗയിലും മറ്റു ചാമ്പ്യൻഷിപ്പുകളിലുമൊക്കെ സ്റ്റാർട്ട് ചെയ്യുന്ന താരങ്ങളാണ് അവരുടെ താരങ്ങൾ.ഒരുപാട് താരങ്ങൾ ഇപ്പോൾ അവിടെ നിന്നും വരുന്നുണ്ട്.അത് വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള കാര്യമാണ്. സ്പെയിനും പോർച്ചുഗല്ലും വരുന്ന വേൾഡ് കപ്പിൽ കുതിപ്പ് നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് സ്പാനിഷ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗല്ലാണ് ഉള്ളത്.10 പോയിന്റാണ് പറങ്കിപ്പടയുടെ സമ്പാദ്യം. 8 പോയിന്റുള്ള സ്പെയിൻ രണ്ടാം സ്ഥാനത്താണ്.