അന്യഗ്രഹത്തിൽ നിന്നുള്ള സഹോദരാ,നന്ദി : ലയണൽ മെസ്സിയോട് വിദാൽ!

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് അർജന്റീന കുറസാവോയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി ഈ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് ഗോളുകൾക്ക് പുറമേ ഒരു അസിസ്റ്റും ഈ മത്സരത്തിൽ മെസ്സി നേടിയിരുന്നു.

ലയണൽ മെസ്സിയോടൊപ്പം എഫ്സി ബാഴ്സലോണയിൽ കളിച്ചിട്ടുള്ള സഹതാരമാണ് ആർതുറോ വിദാൽ. അതിനേക്കാളുപരി ഈ രണ്ടു താരങ്ങളും ഉറ്റ സുഹൃത്തുക്കളുമാണ്. കഴിഞ്ഞ ദിവസം വിദാൽ തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. ലയണൽ മെസ്സി വീഡിയോ കോൾ ചെയ്യുന്ന ഒരു സ്ക്രീൻഷോട്ട് ആണ് വിദാൽ പങ്കുവെച്ചിട്ടുള്ളത്.

എന്നാൽ ഈ താരം തന്റെ കുടുംബത്തോടൊപ്പം ആണ് മെസ്സിക്ക് വീഡിയോ കോൾ ചെയ്തിട്ടുള്ളത്. ആ വീഡിയോ കോളിൽ വിദാലിന്റെ കുടുംബാംഗങ്ങൾ ഉള്ളതായി വളരെ വ്യക്തമാണ്. മാത്രമല്ല ഈ ചിലിയൻ താരം ഒരു ക്യാപ്ഷനും നൽകിയിട്ടുണ്ട്. ” ഞങ്ങളെ ഹാപ്പി ആക്കിയതിന് നന്ദി പറയുന്നു സ്നേഹിതാ. അന്യഗ്രഹത്തിൽ നിന്നുള്ള സഹോദരനാണ് നീ, ഒരിക്കൽ കൂടി നന്ദി പറയുന്നു ” ഇതാണ് വിദാൽ കുറിച്ചിരിക്കുന്നത്.

നിലവിൽ ഈ ചിലിയൻ താരം ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അതേസമയം ലയണൽ മെസ്സി ഈ സീസണിന് ശേഷം ബാഴ്സയിലേക്ക് തന്നെ മടങ്ങും എന്നുള്ള റൂമറുകൾ വളരെ സജീവമാണ്.പക്ഷേ അതിന് ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!