ഗർനാച്ചോയുടെ അവസ്ഥ മുമ്പ് മെസ്സിക്കും, ചാമ്പ്യനാവാൻ സാധിക്കുമോ?
ഇത്തവണത്തെ അണ്ടർ 20 വേൾഡ് കപ്പ് അർജന്റീനയിൽ വെച്ചുകൊണ്ടാണ് നടക്കുന്നത്.ഈ വേൾഡ് കപ്പിനുള്ള പ്രിലിമിനറി സ്‌ക്വാഡ് നേരത്തെ അർജന്റീന പ്രഖ്യാപിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ ഈ സ്‌ക്വാഡിൽ ഇടം നേടിയിരുന്നു.
എന്നാൽ ഈ വേൾഡ് കപ്പിന് വേണ്ടി താരത്തെ വിട്ടു നൽകില്ല എന്നുള്ള നിലപാട് മാഞ്ചസ്റ്റർ യുണൈറ്റഡ് അർജന്റീന ദേശീയ ടീമിനെ അറിയിച്ചിരുന്നു. യൂറോപ്പിലുള്ള ടീമുകൾക്ക് താരങ്ങളെ വിട്ടു നൽകണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും അർജന്റീന പരമാവധി താരത്തെ ലഭിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും.
സമാനമായ അനുഭവം അർജന്റീന ദേശീയ ടീമിന്റെ നായകനായ ലയണൽ മെസ്സിക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്. അതായത് 2008ലെ ബീജിങ് ഒളിമ്പിക്സിനുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സി ഇടം കണ്ടെത്തിയിരുന്നു. പക്ഷേ അന്ന് മെസ്സിയെ അർജന്റീനക്ക് വിട്ട് നൽകാൻ ബാഴ്സക്ക് സമ്മതമായിരുന്നില്ല. ബാഴ്സയുടെ പ്രസിഡണ്ടായി ലാപോർട്ടയും പരിശീലകനായി പെപ് ഗാർഡിയോളയും ഉണ്ടായിരുന്ന സമയമായിരുന്ന അത്.
Garnacho, como Messi: la curiosa similitud con los Juegos Olímpicos de Beijing 2008
— TyC Sports (@TyCSports) April 20, 2023
Manchester United decidió no ceder a Garnacho al Mundial Sub-20, misma situación que vivió Leo en Barcelona pero que pudo resolver y fue campeón.https://t.co/fjnbDL2Bof
പക്ഷേ മെസ്സി നിരന്തരം ക്ലബ്ബുമായി സംസാരിക്കുകയായിരുന്നു.ഒളിമ്പിക്സിൽ അർജന്റീനക്ക് വേണ്ടി കളിക്കാൻ ആഗ്രഹിച്ചിരുന്നു.മെസ്സിക്ക് അന്ന് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ലയണൽ മെസ്സിക്ക് വേണ്ടി അർജന്റീന അവസാനം വരെ കാത്തിരിക്കുകയും ചെയ്തു. ഒടുവിൽ പെപ് ഗാർഡിയോള ഒളിമ്പിക്സിൽ പങ്കെടുക്കാൻ മെസ്സിയെ അനുവദിക്കുകയായിരുന്നു. പിന്നീട് അർജന്റീനക്കൊപ്പം ഗോൾഡ് മെഡൽ നേടിക്കൊണ്ടാണ് മെസ്സി അതിൽനിന്നും തിരികെ വന്നത്.
സമാനമായ രീതിയിൽ തന്നെയാണ് ഗർനാചോ ഉള്ളത്.താരവും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. എന്നിരുന്നാലും യുണൈറ്റഡ് തന്നെ വേൾഡ് കപ്പിൽ പങ്കെടുക്കാൻ അനുവദിക്കും എന്നുള്ള ശുഭപ്രതീക്ഷയിലാണ് ഗർനാച്ചോ ഉള്ളത്.