ഗോളും അസിസ്റ്റുമായി നെയ്മർ, വിജയത്തോടെ കാനറിക്കിളികൾ തുടങ്ങി!

നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ ഉജ്ജ്വലജയത്തോടെ ഇത്തവണത്തെ കോപ്പ അമേരിക്കക്ക് തുടക്കം കുറിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വെനിസ്വേലയെ തകർത്തു കൊണ്ടാണ് ബ്രസീൽ കോപ്പക്ക് ആരംഭം കുറിച്ചത്. വീണ്ടും ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ നെയ്മർ തന്നെയാണ് ബ്രസീലിന്റെ വിജയശില്പി. ഇത്‌ തുടർച്ചയായി മൂന്നാം മത്സരത്തിലാണ് നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും നേടുന്നത്. മാർക്കിഞ്ഞോസ്, ഗബ്രിയേൽ ബാർബോസ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ജയത്തോടെ ബ്രസീൽ മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കി.

നെയ്മർ-ജീസസ്-റിച്ചാർലീസൺ എന്നിവരാണ് ബ്രസീലിയൻ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്.23-ആം മിനിറ്റിലാണ് ബ്രസീൽ അക്കൗണ്ട് തുറക്കുന്നത്. നെയ്മറുടെ കോർണർ കിക്കിൽ നിന്നും വീണു കിട്ടിയ പന്ത് ഗോളിയെയും ഡിഫന്ററേയും കബളിപ്പിച്ച് കൊണ്ട് മാർക്കിഞ്ഞോസ് ഫിനിഷ് ചെയ്യുകയായിരുന്നു.രണ്ടാം പകുതിയുടെ 64-ആം മിനിറ്റിലാണ് നെയ്മർ ലീഡുയർത്തുന്നത്. ഡാനിലോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഒരു പിഴവും കൂടാതെ നെയ്മർ ലക്ഷ്യത്തിലെത്തിച്ചു.89-ആം മിനുട്ടിലാണ് പകരക്കാരനായി വന്ന ബാർബോസയുടെ ഗോൾ വരുന്നത്. നെയ്മർ നൽകിയ പന്ത് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടേണ്ട ജോലിയെ ഗാബിഗോളിന് അവശേഷിച്ചിരുന്നൊള്ളൂ.ഇനി പെറുവിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!