കളം നിറഞ്ഞാടി താരമായി നെയ്മർ, ബ്രസീലിന്റെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

ഇന്ന് രാവിലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയെ കരുത്തരായ ബ്രസീൽ തച്ചുതകർത്തിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയത്. ഇരട്ടഗോളുകൾ നേടിയ ഫിർമിഞ്ഞോ, ഓരോ ഗോളുകൾ നേടിയ കൂട്ടീഞ്ഞോ, മാർക്കിഞ്ഞോസ് എന്നിവരാണ് ബ്രസീലിന് കാര്യങ്ങൾ എളുപ്പമാക്കിയത്. എന്നാൽ ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും മത്സരത്തിലുടനീളം നിറഞ്ഞു നിന്നത് സൂപ്പർ താരം നെയ്മർ ജൂനിയറായിരുന്നു. രണ്ട് അസിസ്റ്റുകളാണ് താരം തന്റെ സഹതാരങ്ങൾക്ക്‌ നൽകിയത്. മാത്രമല്ല ഒട്ടേറെ ഗോളവസരങ്ങൾ താരം സൃഷ്ടിക്കുകയും ചെയ്തു. പതിനെട്ടു ഡ്രിബ്ളുകളാണ് താരം പൂർത്തിയാക്കിയത് എന്നും ഇതിനോടൊപ്പം ചേർത്ത് വായിക്കാം. ഫിർമിഞ്ഞോ, കൂട്ടീഞ്ഞോ എന്നിവരുടെ ഗോളുകൾക്കാണ് നെയ്‌മർ വഴിയൊരുക്കിയത്. അതിനാൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരവും നെയ്മർ തന്നെയാണ്. ഫൂട്മോബിന്റെ റേറ്റിംഗ് പ്രകാരം 9.6 ആണ് നെയ്മർക്ക് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. ബ്രസീലിയൻ താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

ബ്രസീൽ : 7.5
നെയ്മർ : 9.6
റോബർട്ടോ ഫിർമിഞ്ഞോ : 9.0
എവെർടൺ : 7.2
ഡഗ്ലസ് ലൂയിസ് : 7.7
കാസമിറോ : 8.1
കൂട്ടീഞ്ഞോ : 8.2
റെനാൻ ലോദി : 8.4
സിൽവ : 6.6
മാർക്കിഞ്ഞോസ് : 8.2
ഡാനിലോ : 8.2
വെവേർടൺ : 7.3
റോഡ്രിഗോ : 6.2- സബ്
ഫെലിപ്പെ : 6.5-സബ്
റിച്ചാർലീസൺ : 6.0-സബ്
അലക്സ് ടെല്ലസ് : 6.1-സബ്
എവെർടൺ റിബയ്റോ : 6.4-സബ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!