ഒരേ മത്സരത്തിൽ അർജന്റീനയുടെയും റിവർ പ്ലേറ്റിന്റെയും ഗോൾകീപ്പറായി അർമാനി!

കഴിഞ്ഞ പനാമക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. തിയാഗോ അൽമാഡ,ലയണൽ മെസ്സി എന്നിവരായിരുന്നു അർജന്റീനയുടെ ഗോളുകൾ നേടിയത്. ഈ മത്സരത്തിന് ശേഷം മറ്റൊരു സൗഹൃദ മത്സരം കൂടി ഇന്നലെ അർജന്റീന ദേശീയ ടീം കളിച്ചിരുന്നു. അർജന്റീനയിലെ തന്നെ ക്ലബ്ബായ റിവർ പ്ലേറ്റ് ആയിരുന്നു ഈ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.

അർജന്റീനയുടെ ട്രെയിനിങ് ക്യാമ്പിൽ വച്ചാണ് ഈ ഫ്രണ്ട്‌ലി മത്സരം നടന്നത്.മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അർജന്റീന വിജയിക്കുകയും ചെയ്തു.എയ്ഞ്ചൽ കൊറേയ രണ്ട് ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ ഡിബാല, ഗോൺസാലസ് എന്നിവരാണ് കരസ്ഥമാക്കിയത്.

ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അർജന്റീന ദേശീയ ടീമിന്റെ ഗോൾകീപ്പർ ആയി കൊണ്ട് ഉണ്ടായിരുന്നത് ഫ്രാങ്കോ അർമാനിയായിരുന്നു. തന്റെ ക്ലബ്ബായ റിവർ പ്ലേറ്റിനെതിരെയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. പക്ഷേ പിന്നീട് അർജന്റീനയുടെ പരിശീലകൻ ജെറോണിമോ റുള്ളിയെ കളത്തിലേക്ക് ഇറക്കുകയും അർമാനിയെ പിൻവലിക്കുകയും ചെയ്തു. ഇതോടുകൂടി ഈ താരം തന്റെ ക്ലബ്ബായ റിവർ പ്ലേറ്റിന്റെ ഗോൾകീപ്പർ ആയിക്കൊണ്ട് നിൽക്കുകയായിരുന്നു.

അതായത് ഒരേ മത്സരത്തിൽ തന്നെ അർജന്റീനയുടെയും റിവർ പ്ലേറ്റിന്റെയും ഗോൾകീപ്പർ ആവാൻ അർമാനിക്ക് സാധിച്ചു എന്നുള്ളതാണ്.പക്ഷേ റിവർ ഫ്ലൈറ്റിന്റെ ഗോൾവാല കാത്തപ്പോൾ അദ്ദേഹത്തിന് ഗോളുകൾ വഴങ്ങേണ്ടി വരികയും ചെയ്തു. ഏതായാലും ഇനി അടുത്ത മത്സരത്തിൽ അർജന്റീന കുറസാവോയെയാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!