ഏഴ് ഗോളുകൾ വഴങ്ങി,പിന്നാലെ മെസ്സി അഭിനന്ദിച്ചു :കുറസാവോ ഗോൾകീപ്പർ പറയുന്നു.

കഴിഞ്ഞ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജന്റീന കുറസാവോയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ലയണൽ മെസ്സി തകർപ്പൻ പ്രകടനമാണ് നടത്തിയത്.3 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി ഈ മത്സരത്തിൽ നേടിയിരുന്നത്.

ഈ മത്സരത്തിൽ കുറസാവോയുടെ ഗോൾ വലയം കാത്തിരുന്നത് എലോയ് റൂം ആയിരുന്നു.മത്സരത്തിൽ 7 ഗോളുകൾ അദ്ദേഹമായിരുന്നു വഴങ്ങിയിരുന്നത്. എന്നാൽ ഈ മത്സരത്തിനുശേഷം ലയണൽ മെസ്സി തന്നെ അഭിനന്ദിച്ച കാര്യം അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഞാൻ നല്ല സേവുകൾ നടത്തി എന്ന് മെസ്സി തന്നോട് പറഞ്ഞു എന്നാണ് റൂം ഇപ്പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് മത്സരശേഷം ലയണൽ മെസ്സിയുടെ ജേഴ്സി ലഭിച്ചു.അത് വളരെയധികം സ്പെഷ്യൽ ആയ ഒന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്.എല്ലാവരും ലയണൽ മെസ്സിയുടെ ആരാധകരാണ്.ഇപ്പോൾ അദ്ദേഹത്തിന് എതിരെ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു.ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു.അദ്ദേഹം എനിക്കെതിരെ ഗോളുകൾ നേടി.പക്ഷേ അദ്ദേഹത്തിന്റെ ഷോട്ടുകൾ ചിലത് തടയാനും എനിക്ക് സാധിച്ചു.മത്സരശേഷം മെസ്സി എന്നോട് പറഞ്ഞത് ഞാൻ മികച്ച ചില സേവുകൾ നടത്തി എന്നുള്ളതാണ്, എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു കാര്യമാണ് ” ഇതാണ് കുറസാവോ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

ഈ മത്സരത്തിൽ ഹാട്രിക്ക് നേടിയതോടുകൂടി മെസ്സി അർജന്റീനക്ക് വേണ്ടി 102 ഗോളുകൾ പൂർത്തിയാക്കിയിരുന്നു. ഇനി ജൂൺ മാസത്തിൽ ഏഷ്യൻ പര്യടനമായിരിക്കും അർജന്റീന നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *