ഏറ്റവും മൂല്യം കൂടിയ അർജന്റൈൻ താരമെന്ന പദവി മെസ്സിക്ക് നഷ്ടമായി,ലിസ്റ്റ് പുറത്ത്!
കഴിഞ്ഞ ദിവസമായിരുന്നു ട്രാൻസ്ഫർ മാർക്കറ്റ് എന്ന സൈറ്റ് ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യം കൂടിയ 100 താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേയാണ് ഇതിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ളത്.160 മില്യൺ യുറോയാണ് എംബപ്പേയുടെ നിലവിലെ മൂല്യം.
അതേസമയം പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ഇതിൽ നിന്നും അർജന്റൈൻ താരങ്ങളുടെ മൂല്യം വേർതിരിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായി ഏറ്റവും മൂല്യം കൂടിയ അർജന്റൈൻ താരമെന്ന പദവി മെസ്സിക്ക് നഷ്ടമായിട്ടുണ്ട്. പകരം സൂപ്പർതാരമായ ലൗറ്ററോ മാർട്ടിനസാണ് ഒന്നാം സ്ഥാനത്തുള്ളത്.മെസ്സിയുടെ വയസ്സും കരാറിന്റെ കാലാവധിയുമൊക്കെയാണ് മൂല്യം കുറയാൻ കാരണം.
#Messi dejó de ser el jugador más caro de la Selección Argentina
— TyC Sports (@TyCSports) July 3, 2022
El sitio Transfermarkt publicó la lista de los 100 futbolistas más cotizados en el mundo con la sorpresa de que el capitán de la Albiceleste no es el argentino mejor valuado.https://t.co/FOVYdHNuie
75 മില്യൺ യുറോയാണ് ഇന്റർ താരമായ ലൗറ്ററോയുടെ നിലവിലെ മൂല്യം.അതേസമയം രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സി തന്നെയാണ്.50 മില്യൺ യുറോയാണ് മെസ്സിയുടെ നിലവിലെ മൂല്യം.49 മില്യൺ യുറോ മൂല്യമുള്ള ക്രിസ്റ്റൻ റൊമേറോയാണ് മൂന്നാമത്തെ മൂല്യം കൂടിയ അർജന്റീന താരം.45 മില്യൺ യുറോയുള്ള എയ്ഞ്ചൽ കൊറേയയാണ് നാലാം സ്ഥാനത്ത് വരുന്നത്.ആദ്യ 100 പേരിൽ ഈ നാല് അർജന്റൈൻ താരങ്ങൾ മാത്രമാണ് ഇടം നേടിയിട്ടുള്ളത്.
ഏതായാലും ഫുട്ബോൾ ലോകത്തെ മൂല്യം കൂടിയ 10 പേരുടെ ലിസ്റ്റ് താഴെ നൽകുന്നു.