എമി മാർട്ടിനെസ് ഉണ്ടാവുമ്പോൾ അർജന്റീനക്ക് പേടിയില്ല : മുൻ ഗോൾകീപ്പർ

പലപ്പോഴും അർജന്റീനക്ക് തലവേദന സൃഷ്ടിച്ചിട്ടുള്ള ഒരു പൊസിഷനായിരുന്നു ഗോൾകീപ്പിംഗ്.എന്നാൽ സമീപകാലത്ത് അവർ അതിനൊരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്.അർജന്റൈൻ ടീമിന്റെ ഗോൾവല നിലവിൽ എമിലിയാനോ മാർട്ടിനസിന്റെ കൈകളിൽ സുരക്ഷിതമാണ്.അർജന്റീനക്ക്‌ വേണ്ടി കേവലം 14 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ ഒൻപതിലും ക്ലീൻ ഷീറ്റ് നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഏതായാലും എമിലിയാനോ മാർട്ടിനെസിനെ പ്രശംസിച്ചു കൊണ്ട് മുൻ അർജന്റൈൻ ഗോൾകീപ്പറായ റോബർട്ടോ അബോണ്ടൻസിയേരി രംഗത്ത് വന്നിട്ടുണ്ട്.എമിയുടെ അർജന്റീനക്ക്‌ വേണ്ടിയുള്ള ഗോൾകീപ്പിംഗ് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇദ്ദേഹം അറിയിച്ചത്.എല്ലാ ഗുണങ്ങളും ഉള്ള ഗോൾകീപ്പറാണ് എമിയെന്നും അദ്ദേഹം ഉള്ളപ്പോൾ അർജന്റീന പേടിയില്ലാതെ ശാന്തമായാണ് കളിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.റോബർട്ടോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക്‌ മുമ്പ് തന്നെ എമിയെ അറിയാം.എന്റെയും അദ്ദേഹത്തിന്റെയും ഏജന്റ് ഗുസ്താവോ ഗോണിയായിരുന്നു. അദ്ദേഹം എപ്പോഴും എമിയെക്കുറിച്ച് സംസാരിക്കുമായിരുന്നു.താരത്തിന്റെ അർജന്റൈൻ ടീമിനോടൊപ്പമുള്ള പ്രകടനം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.അർജന്റൈൻ ജേഴ്സി അണിയുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല.മാത്രമല്ല ഒരുപാട് ഫൈനലുകൾ പരാജയപ്പെട്ട ഒരു ടീമിന്റെ ജേഴ്സിയാണ് അദ്ദേഹം അറിഞ്ഞത്.ഒടുവിൽ അദ്ദേഹം കോപ അമേരിക്ക ചാമ്പ്യനായി. ഒരു ഗോൾകീപ്പർക്ക് വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്.തന്റെ ഏരിയ അദ്ദേഹം നന്നായി ശ്രദ്ധിക്കുന്നു,കൂടാതെ ക്രോസുകളിലും അദ്ദേഹം കരുത്തനാണ്.ഇതേ ഗൗരവത്തോടുകൂടി തന്നെ അദ്ദേഹം മുന്നോട്ടുപോകേണ്ടതുണ്ട്.അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്.പക്ഷെ എമി ഉള്ളപ്പോൾ അർജന്റീന പേടിയൊന്നുമില്ലാതെ ശാന്തമായി കളിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ വളരെ വലിയ ഒരു കാര്യമാണ് ” റോബർട്ടോ പറഞ്ഞു.

2004 മുതൽ 2008 വരെ അർജന്റീനയുടെ ഗോൾവല കാത്തിട്ടുള്ള താരമാണ് റോബെർട്ടോ.2006-ലെ വേൾഡ് കപ്പിൽ ഇദ്ദേഹമായിരുന്നു അർജന്റീനയുടെ ഗോൾകീപ്പർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!