എന്റെ ആ റെക്കോർഡ് മെസ്സി തകർക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു : മത്തേയൂസ്.
അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയുടെ അഞ്ചാമത്തെ വേൾഡ് കപ്പ് ആണ് ഖത്തറിൽ അരങ്ങേറുന്നത്. മെസ്സിയെ സംബന്ധിച്ചിടത്തോളം ഈ വേൾഡ് കപ്പിൽ ഒരു റെക്കോർഡ് അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. അതായത് വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ലോതർ മത്തേയൂസിന്റെ പേരിലാണ്.25 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.മെസ്സി ഈ വേൾഡ് കപ്പിൽ ഏഴു മത്സരങ്ങൾ കളിക്കുകയാണെങ്കിൽ ഈ റെക്കോർഡ് തകർക്കാൻ മെസ്സിക്ക് സാധിക്കും.
അതായത് അർജന്റീന ഫൈനലിൽ പ്രവേശിക്കുകയും മെസ്സി എല്ലാം മത്സരങ്ങളും കളിക്കുകയും ചെയ്താൽ മാത്രമേ ഈ റെക്കോർഡ് മെസ്സിക്ക് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈ റെക്കോർഡിന്റെ കാര്യത്തിൽ മത്തേയൂസ് തന്റെ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. അതായത് ആരെങ്കിലും ഈ റെക്കോർഡ് തകർക്കുന്നുണ്ടെങ്കിൽ അത് മെസ്സിയായിരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നാണ് മത്തേയൂസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Matthaus, #Messi y el récord que puede romper en #Qatar2022: "Me encantaría que fuera él"
— TyC Sports (@TyCSports) November 21, 2022
🗣 La leyenda de Alemania se expresó sobre el capitán de la #SelecciónArgentina en este Mundial y le deseó que juegue los siete partidos. Ojalá. 👇https://t.co/CzKrovIGLl
” ആരെങ്കിലും ആ റെക്കോർഡ് തകർക്കുകയാണെങ്കിൽ അത് മെസ്സിയാവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.അങ്ങനെ അദ്ദേഹം തകർക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ മെസ്സിയെ അഭിനന്ദിക്കുക തന്നെ ചെയ്യും. റെക്കോർഡുകൾ ഒരിക്കലും അനശ്വരമല്ല ” ഇതാണ് ഇപ്പോൾ ജർമൻ ഇതിഹാസമായ ലോതർ മത്തേയൂസ് പറഞ്ഞിട്ടുള്ളത്.
ഏതായാലും അർജന്റീനയെ സംബന്ധിച്ചിടത്തോളം അവർ ഈ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളാണ്. വളരെ ആത്മവിശ്വാസത്തോട് കൂടിയാണ് ഈ വേൾഡ് കപ്പിനെ കുറിച്ച് ലയണൽ മെസ്സി കഴിഞ്ഞ പത്രസമ്മേളനത്തിൽ സംസാരിച്ചിട്ടുള്ളതും.