എന്താണ് നീ നോക്കിക്കൊണ്ടിരിക്കുന്നത് വിഡ്ഢി: ഹോളണ്ടിന്റെ ഹീറോയോട് കലിപ്പിലായി മെസ്സി!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ മറികടക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയത്. എമിലിയാനോ മാർട്ടിനസിന്റെ രണ്ട് സേവുകളാണ് അർജന്റീനയുടെ രക്ഷയ്ക്ക് എത്തിയത്.

മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുത്തത്. ഒരു പെനാൽറ്റി ഗോളിന് പുറമേ ഒരു സുന്ദരമായ അസിസ്റ്റും മെസ്സി നൽകിയിരുന്നു. മാത്രമല്ല പെനാൽറ്റി ഷൂട്ടൗട്ടും മെസ്സി പിഴവുകൾ ഒന്നും കൂടാതെ ലക്ഷ്യത്തിലേക്ക് എത്തിച്ചിരുന്നു

മത്സരത്തിൽ പകരക്കാരനായി വന്നുകൊണ്ട് ഹോളണ്ടിനുവേണ്ടി രണ്ട് ഗോളുകൾ നേടി കൊണ്ട് ഹീറോയായ താരമാണ് വെഗോസ്റ്റ്. മത്സരശേഷം ലയണൽ മെസ്സി അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സിനോട് സംസാരിക്കാൻ ഒരുങ്ങി നിൽക്കുന്ന സമയത്ത് വെഗോസ്റ്റ് ലയണൽ മെസ്സിയുടെ തൊട്ടടുത്തേക്ക് വരികയും അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചില കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു. എന്നാൽ വളരെ ദേഷ്യത്തോടെ കൂടിയാണ് മെസ്സി ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.

” എന്താണ് നീ നോക്കിക്കൊണ്ടിരിക്കുന്നത് വിഡ്ഢി.. അങ്ങോട്ട് എവിടേക്കെങ്കിലും പോ ” ഇതായിരുന്നു മെസ്സി ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞിരുന്നത്. എന്നാൽ എന്താണ് മെസ്സിയോട് വെഗോസ്റ്റ് പറഞ്ഞത് എന്നുള്ളത് വ്യക്തമല്ല.

പൊതുവേ ശാന്ത സ്വഭാവക്കാരൻ ആയ ലയണൽ മെസ്സി ഇന്നലെ അങ്ങനെയായിരുന്നില്ല.ഹോളണ്ടിന്റെ പരിശീലകനെതിരെയും മത്സരത്തിലെ റഫറിക്കെതിരെയുമൊക്കെ വലിയ വിമർശനങ്ങളായിരുന്നു മെസ്സി ഉയർത്തിയിരുന്നത്.ഏതായാലും ഹോളണ്ടിനെ മറികടക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മെസ്സിയും അർജന്റീനയും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *