എനിക്കിതുവരെ മെസ്സിയെ തടയാൻ കഴിഞ്ഞിട്ടില്ല: മെസ്സിയെ നേരിടും മുമ്പ് വാൽവെർദെ പറയുന്നു.
വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ അർജന്റീനയുടെ എതിരാളികൾ ഉറുഗ്വയാണ്. പതിനേഴാം തീയതി പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക. അർജന്റീനയുടെ മൈതാനമായ ലാ ബൊമ്പനേരയാണ് ഈ മത്സരത്തിന് വേദിയാവുക.മാഴ്സെലോ ബിയൽസയുടെ ഉറുഗ്വ അർജന്റീനക്ക് വെല്ലുവിളികൾ ഉയർത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉറുഗ്വയുടെ സൂപ്പർതാരമായ ഫെഡെ വാൽവെർദെ ഇതിനു മുൻപ് ലയണൽ മെസ്സിയെ നേരിട്ടിട്ടുണ്ട്. റയൽ മാഡ്രിഡിലായിരുന്ന സമയത്താണ് ഇദ്ദേഹം മെസ്സിക്കെതിരെ കളിച്ചിട്ടുള്ളത്.എന്നാൽ മെസ്സിയെ എങ്ങനെ തടയുമെന്ന് തനിക്കറിയില്ലെന്നും തനിക്കിതുവരെ മെസ്സിയെ തടയാൻ കഴിഞ്ഞിട്ടില്ലെന്നും വാൽവെർദെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.ESPN ഉറുഗ്വയോട് സംസാരിക്കുകയായിരുന്നു ഈ മധ്യനിര സൂപ്പർതാരം.വാൽവെർദെയുടെ വാക്കുകൾ ഇങ്ങനെയാണ്.
” എങ്ങനെയാണ് ലയണൽ മെസ്സിയെ തടയുക എന്നത് എനിക്കറിയില്ല.എനിക്ക് ഇതുവരെ അദ്ദേഹത്തെ തടയാൻ കഴിഞ്ഞിട്ടില്ല.ലയണൽ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.തീർച്ചയായും അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകേണ്ടതുണ്ട് ” ഇതാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്.
How will you be able to stop Lionel Messi?
— FCB Albiceleste (@FCBAlbiceleste) November 13, 2023
Federico Valverde🗣️: I don't know, I don't know, I can't stop him.
pic.twitter.com/MRkm5WPlN1
നിലവിൽ തകർപ്പൻ ഫോമിലാണ് അർജന്റീന കളിക്കുന്നത്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ നാല് മത്സരങ്ങളും അവർ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല ഖത്തർ വേൾഡ് കപ്പിന് ശേഷം ഇതുവരെ ഒരൊറ്റ ഗോൾ പോലും അർജന്റീന വഴങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ അർജന്റീനക്കെതിരെ ഗോൾ നേടുക എന്നുള്ളത് പോലും ഉറുഗ്വക്കും ബ്രസീലിനും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും
അതേസമയം കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഉറുഗ്വ ഇപ്പോൾ കടന്നുവരുന്നത്.