ഇൻസ്റ്റഗ്രാമിൽ റെക്കോർഡിട്ടു,ബ്ലോക്കും കിട്ടി : മെസ്സി പറയുന്നു
ഖത്തർ വേൾഡ് കപ്പ് നേടിയതിന് പിന്നാലെ ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ അപൂർവ്വമായ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. അതായത് വേൾഡ് കപ്പുമായി നിൽക്കുന്ന ചിത്രം മെസ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ വാരിക്കൂട്ടുന്ന ചിത്രമായി മാറാൻ മെസ്സിയുടെ പോസ്റ്റിന് സാധിക്കുകയായിരുന്നു. 75 മില്യണിന് മുകളിലാണ് മെസ്സിക്ക് ആ പോസ്റ്റിന് മാത്രമായി ലൈക്കുകൾ ലഭിച്ചത്.
പുതുതായി നൽകിയ അഭിമുഖത്തിൽ മെസ്സി ആ റെക്കോർഡിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. മാത്രമല്ല ആരാധകരുടെ മില്യൻ കണക്കിന് മെസ്സേജുകൾ ഉണ്ടായതിനാൽ ഇൻസ്റ്റഗ്രാം തന്നെ കുറച്ച് ദിവസത്തേക്ക് തന്നെ ബ്ലോക്ക് ചെയ്തിരുന്നു എന്നുള്ള കാര്യവും ലയണൽ മെസ്സി ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Leo Messi: "I'm the one who manages my Instagram account, not any company or other person." pic.twitter.com/tMjOMEIBOr
— Barça Universal (@BarcaUniversal) January 30, 2023
” ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടി എന്നുള്ളതൊന്നും ഞാൻ കാര്യമാക്കാറില്ല. പക്ഷേ അതിൽ നിന്നും മറ്റൊരു കാര്യം വ്യക്തമാണ്. അത്രയധികം ആളുകൾ ഞാൻ കിരീടം നേടുന്നത് കാണാൻ ആഗ്രഹിച്ചിരുന്നു എന്നുള്ളതാണ്.എല്ലാത്തിനും മറുപടി പറയുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മില്യൺ കണക്കിന് മെസ്സേജുകൾ ആണ് എനിക്ക് ലഭിച്ചത്.അതുകൊണ്ടുതന്നെ കുറച്ചുദിവസത്തേക്ക് ഇൻസ്റ്റഗ്രാം എന്നെ ബ്ലോക്ക് ചെയ്തിരുന്നു.അനിയന്ത്രിതമായ മെസ്സേജുകൾ കാരണമാണ് എന്നെ ബ്ലോക്ക് ചെയ്തത്.പിന്നീട് ഇൻസ്റ്റഗ്രാം തന്നെ അതെല്ലാം ഡിലീറ്റ് ചെയ്തു ക്ലിയർ ചെയ്യുകയായിരുന്നു ” ഇതാണ് ലയണൽ മെസ്സി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
മാത്രമല്ല മറ്റുള്ള ചില കാര്യങ്ങൾ കൂടി മെസ്സി വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ളത് താൻ മാത്രമാണെന്നും മാനേജർമാരെയോ കമ്പനികളേയോ താൻ അതിനുവേണ്ടി നിയോഗിച്ചിട്ടില്ല എന്നുള്ള കാര്യവും ലയണൽ മെസ്സി വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും 2021 കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷമാണ് മെസ്സി കൂടുതൽ സജീവമായി സാമൂഹിക മാധ്യമങ്ങളിൽ ഇടപഴകാൻ ആരംഭിച്ചത്.