ഇൻസ്റ്റഗ്രാം മോഡലുകൾക്ക് പാർട്ടി നടത്തി, നെയ്മറും വിനീഷ്യസും വിവാദത്തിൽ!
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ സൗത്തമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ വെനിസ്വേലയായിരുന്നു ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. നെയ്മറുടെ കോർണർ കിക്കിൽ നിന്ന് ഹെഡറിലൂടെ ഗബ്രിയേലായിരുന്നു ബ്രസീലിന് വേണ്ടി ഗോൾ നേടിയിരുന്നത്.
ഈ മത്സരഫലത്തിൽ ബ്രസീലിയൻ ആരാധകർ ഒട്ടും സംതൃപ്തരായിരുന്നില്ല. അതിന്റെ ബാക്കി പത്രമെന്നോണമാണ് നെയ്മർക്കെതിരെ ബ്രസീലിയൻ ആരാധകരിൽ നിന്ന് തന്നെ പ്രതിഷേധങ്ങൾ ഉണ്ടായത്.ഇതിന് പിന്നാലെ മറ്റൊരു വിവാദത്തിൽ നെയ്മർ ജൂനിയർ ഉൾപ്പെട്ടിട്ടുണ്ട്.നെയ്മർ മാത്രമല്ല,വിനീഷ്യസ്,റിച്ചാർലീസൺ എന്നിവരൊക്കെ ഈ വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്.
¡Neymar, Vinicius Jr y Richarlison se encuentran en el ojo de la tormenta en Brasil!
— Ivan Kasanzew🎬 (@IvanKasanzew) October 14, 2023
Los tres futbolistas fueron acusados de hacer una fiesta y presuntamente tener sexo con mujeres tras el empate ante Venezuela por las Eliminatorias del Mundial.
Según un audio que circula,… pic.twitter.com/F0sVYhIL9e
അതായത് ബ്രസീലിലെ 3 ഇൻസ്റ്റാഗ്രാം മോഡലുകൾക്ക് ഈ മൂന്ന് പേരും മത്സരശേഷം പാർട്ടി സംഘടിപ്പിക്കുകയായിരുന്നു. ബ്രസീലിയൻ ജേണലിസ്റ്റായ മാത്യൂസ് ബാൽഡിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മൂന്ന് ഇൻസ്റ്റഗ്രാം മോഡലുകളെ പേരുകളും ചിത്രങ്ങളുമൊക്കെ ഇദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. മാത്രമല്ല അവർ ഈ താരങ്ങളെ കണ്ടു എന്നതിനുള്ള തെളിവായി കൊണ്ട് ചില ഓഡിയോ ക്ലിപ്പുകളും ഈ ജേണലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.
ഇത് ബ്രസീലിൽ വലിയ വിവാദങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്.മാത്രമല്ല ആരാധകരെ ഇത് വളരെയധികം ദേഷ്യം പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീലിന്റെ ടീം ഹോട്ടലിൽ ഈ മോഡലുകൾ എത്തി എന്നത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഇതിനുമുൻപും ഇത്തരത്തിലുള്ള വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള താരമാണ് നെയ്മർ ജൂനിയർ. ടീമിന്റെ മോശം പ്രകടനം കൂടി ചേർന്നതോടെ ഇത് ആരാധകർക്കിടയിൽ വലിയ അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്.