പരിക്ക്, മറ്റൊരു ബ്രസീലിയൻ സൂപ്പർതാരം അടുത്ത മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിൽ!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.വെനിസ്വേലയായിരുന്നു ബ്രസീലിനെ സമനിലയിൽ കുരുക്കിയിരുന്നത്. ബ്രസീലിൽ വെച്ച് നടന്ന മത്സരത്തിൽ 2 ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ബ്രസീലിന്റെ ഗോൾ നെയ്മറുടെ അസിസ്റ്റിൽ നിന്ന് ഗബ്രിയേലായിരുന്നു സ്വന്തമാക്കിയിരുന്നത്.

ഈ മത്സരത്തിൽ പരിക്കേറ്റ ഡാനിലോക്ക് അടുത്ത മത്സരം കളിക്കാനാവില്ല എന്നുള്ളത് നേരത്തെ ഉറപ്പായിരുന്നു. എന്നാൽ മറ്റൊരു സൂപ്പർതാരമായ കാസമിറോയുടെ കാര്യത്തിലും ഇപ്പോൾ സംശയങ്ങൾ ഉയരുന്നുണ്ട്.അതായത് മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹത്തെ പരിശീലകൻ പിൻവലിച്ചിരുന്നു. അത് കാസമിറോ ആവശ്യപ്പെട്ടതു കൊണ്ടായിരുന്നു. എന്തെന്നാൽ അദ്ദേഹത്തിന്റെ ആങ്കിളിന് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ബ്രസീലിന്റെ അടുത്ത മത്സരം ഉറുഗ്വക്കെതിരെയാണ്.ആ മത്സരത്തിൽ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യം ഇപ്പോഴും സംശയത്തിലാണ്.കാസമിറോ ആവശ്യപ്പെട്ടത് കൊണ്ടാണ് അദ്ദേഹത്തെ പിൻവലിച്ചത് എന്ന കാര്യം കഴിഞ്ഞ ദിവസം ബ്രസീലിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് സ്ഥിരീകരിച്ചിരുന്നു.ആൻഡ്രേയായിരുന്നു പകരമായി കൊണ്ട് ഇറങ്ങിയിരുന്നത്.

കാസമിറോ അത്ര മികച്ച സമയത്തിലൂടെ ഒന്നുമല്ല കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ഈ പരിക്ക് യുണൈറ്റഡിനും ടെൻ ഹാഗിനും തിരിച്ചടിയാണ്. എന്തെന്നാൽ ഇതിനോടകം തന്നെ Luke Shaw, Lisandro Martinez, Tyrell Malacia, Aaron Wan-Bissaka, Amad Diallo തുടങ്ങിയ താരങ്ങളെ പരിക്കുകൾ കൊണ്ട് പരിശീലകന് നഷ്ടമായിട്ടുണ്ട്.താരത്തിന്റെ ഇഞ്ചുറി സീരിയസാവില്ല എന്ന് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!