ഇതെന്താ ഗുസ്തിയാണോ? കൊളംബിയക്കെതിരെ ആഞ്ഞടിച്ച് നെയ്മറുടെ സഹോദരി!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ കൊളംബിയയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലുക്കാസ് പക്വറ്റ നേടിയ ഗോളാണ് ബ്രസീലിന് ജയം സമ്മാനിച്ചത്. ജയത്തോടെ ബ്രസീൽ ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടുകയും ചെയ്തു.
ഇന്നത്തെ മത്സരം പലപ്പോഴും ഫിസിക്കലായ രൂപത്തിലേക്ക് മാറുന്നത് നമുക്ക് കാണാമായിരുന്നു. സൂപ്പർ താരം നെയ്മർ ജൂനിയറും ക്വഡ്രാഡോയും തമ്മിൽ മത്സരത്തിൽ കൊമ്പുകോർക്കുകയും ചെയ്തിരുന്നു. നെയ്മറെ വീഴ്ത്തിയതിനെ തുടർന്നായിരുന്നു ഇതൊക്കെ അരങ്ങേറിയത്. ഏതായാലും കൊളംബിയൻ താരങ്ങൾക്കെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണിപ്പോൾ നെയ്മറുടെ സഹോദരിയായ റാഫെല്ല. ഇത് UFC ഫൈറ്റ് അല്ല എന്നാണ് അവർ അറിയിച്ചത്. ഒരു വീഡിയോ വഴി റാഫെല്ല പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Rafaella defende Neymar, e critica 'porradaria' da Colômbia: 'Só batem' https://t.co/2fNzEKZeMJ
— UOL Esporte (@UOLEsporte) November 12, 2021
” തുടക്കം മുതലേ അവർ ശാരീരികമായി ആക്രമിക്കുകയാണ്.ഇത് UFC ഫൈറ്റ് പോലെയാണ് അവർ പെരുമാറുന്നത്. റഫറിയാവട്ടെ ഒന്നും ചെയ്യുന്നില്ല.എങ്ങനെ കളിക്കണമെന്നുള്ള കാര്യം കൊളംബിയൻ താരങ്ങൾക്കറിയില്ല. അവർക്ക് അറിയാവുന്ന കാര്യം താരങ്ങളെ ആക്രമിക്കുക എന്നുള്ളതാണ്.നെയ്മർ നുണ പറയുകയാണ് എന്നാണ് ക്വഡ്രാഡോ ആരോപിച്ചത്. എന്നാൽ നെയ്മറുടെ വീങ്ങിയ മുഖം നാം എല്ലാവരും കണ്ടതാണ്.കൊളംബിയക്ക് ആകെ അറിയാവുന്ന കാര്യം താരങ്ങളെ ആക്രമിക്കുക എന്നുള്ളതാണ്.ഇത് UFC ഫൈറ്റ് ഒന്നുമല്ലല്ലോ ” റാഫെല്ല പറഞ്ഞു.
മത്സരത്തിൽ നെയ്മറുൾപ്പടെ നിരവധി താരങ്ങൾക്ക് യെല്ലോ കാർഡുകൾ ലഭിച്ചിരുന്നു. ഇനി അർജന്റീനക്കെതിരെയാണ് ബ്രസീൽ കളിക്കുക.