ആയിരത്തിൽ ഒരു കളിയേ ഇങ്ങനെയുണ്ടാവൂ: സ്കലോനി പറയുന്നു
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് ഏറ്റവും മികച്ച രൂപത്തിൽ ഒരുങ്ങി വന്നിരുന്നത് അർജന്റീനയായിരുന്നു.പക്ഷേ ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട് അവർ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിരുന്നു. പക്ഷേ ആ പരാജയത്തിൽ നിന്നും പൂർവാധികം ശക്തിയോടുകൂടി ഉയർത്തെഴുന്നേറ്റ അർജന്റീന കിരീടം കൈക്കലാക്കി കൊണ്ടാണ് ഖത്തറിൽ നിന്നും മടങ്ങിയത്.
സൗദി അറേബ്യക്ക് എതിരെയുള്ള ആ തോൽവിയെ കുറിച്ച് ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി സംസാരിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരു കളിയെ ഇങ്ങനെ ഉണ്ടാവുകയുള്ളൂ എന്നാണ് സ്കലോണി ഈ മത്സരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Argentina coach Lionel Scaloni comments on loss vs. Saudi Arabia. https://t.co/4g6k152VNe pic.twitter.com/RemsPCif1W
— Roy Nemer (@RoyNemer) March 30, 2023
” സൗദി അറേബ്യക്കെതിരെയുള്ള ആ മത്സരം വളരെ വിചിത്രമായിരുന്നു. ഞങ്ങൾക്ക് ആ മത്സരത്തിൽ വിജയിക്കാൻ സാധിച്ചില്ല. ഞാൻ അവർക്ക് നൽകിയ നിർദ്ദേശങ്ങൾ എല്ലാം അവർ നടപ്പിലാക്കി.പക്ഷേ ഫലം പരാജയമായിരുന്നു.ആയിരത്തിൽ ഒരു കളി മാത്രമാണ് ഇങ്ങനെ സംഭവിക്കുക.യഥാർത്ഥത്തിൽ ആ മത്സരത്തിൽ ഞങ്ങൾ വിജയം അർഹിച്ചിരുന്നു. അത്രയേറെ അവസരങ്ങളാണ് ലഭിച്ചത്. അത് വലിയൊരു തിരിച്ചടിയായിരുന്നു. പക്ഷേ ഞാൻ ശാന്തത കൈവിട്ടില്ല ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി അർജന്റീന കളിച്ച 45 മത്സരങ്ങളിൽ കേവലം ഒരു തോൽവി മാത്രമാണ് അർജന്റീനക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്.അത് സൗദിക്കെതിരെയുള്ള ഈ മത്സരത്തിലെ തോൽവിയായിരുന്നു.