ആഞ്ചലോട്ടിയുടെ കാര്യത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കാം,ബ്രസീൽ ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവുമോ?

ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് ഇപ്പോൾ വളരെയധികം മോശം സമയമാണ്. കഴിഞ്ഞ മത്സരത്തിൽ അവർ പരാജയപ്പെട്ടിരുന്നു. ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ഡിനിസിന് ഇതുവരെ വലിയ മാറ്റങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ബ്രസീലിയൻ ആരാധകർ കാർലോ ആഞ്ചലോട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

അതായത് ഈ സീസൺ അവസാനിച്ചതിനുശേഷം ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനായി കൊണ്ട് ചുമതല ഏൽക്കും എന്നുള്ള ബ്രസീലിയൻ മാധ്യമങ്ങൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു.പക്ഷേ ഒഫീഷ്യൽ പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. മാത്രമല്ല ആഞ്ചലോട്ടി ഇക്കാര്യങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു. പക്ഷേ അടുത്ത കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരിശീലിപ്പിക്കാൻ കാർലോ ആഞ്ചലോട്ടി ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോൾ ബ്രസീലിയൻ ആരാധകർ ഉള്ളത്.

എന്നാൽ പ്രമുഖ സ്പാനിഷ് മാധ്യമമായ എല്‍ ചിരിങ്കിറ്റൊ ടിവി ഇക്കാര്യത്തിൽ ഒരു പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ആഞ്ചലോട്ടിയുടെ കാര്യത്തിൽ വേണമെങ്കിൽ ട്വിസ്റ്റ് സംഭവിക്കാം. അദ്ദേഹം ബ്രസീലിലേക്ക് വരുമെന്ന് ഉറപ്പിച്ച് പറയാനാവില്ല.റയൽ മാഡ്രിഡിൽ തന്നെ തുടരാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട്.റയൽ കോൺട്രാക്ട് പുതുക്കാൻ വേണ്ടി ഓഫർ നൽകിയാൽ ഒരുപക്ഷേ അത് ആഞ്ചലോട്ടി സ്വീകരിച്ചേക്കാം.

അതല്ലെങ്കിൽ കാനഡ ദേശീയ ടീമിന്റെ പരിശീലകനാവാനും സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ കാനഡക്കാരിയാണ് എന്നുള്ളത് മാത്രമല്ല അവിടെ അദ്ദേഹത്തിന് ഒരു വീടുമുണ്ട്.കാനഡക്കും അദ്ദേഹത്തെ കൊണ്ടുവരാൻ താല്പര്യമുണ്ട്. മറ്റൊരു ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യമുണ്ടെങ്കിലും പ്രീമിയർ ലീഗിലേക്ക് പോവാൻ ആഞ്ചലോട്ടി ഉദ്ദേശിക്കുന്നില്ല. ചുരുക്കത്തിൽ മറ്റുള്ള ഓഫറുകളെയും ഒരുപക്ഷേ ആഞ്ചലോട്ടി പരിഗണിച്ചേക്കാം എന്നാണ് ഈ മാധ്യമം പറയുന്നത്.അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ അത് ബ്രസീലിന് ക്ഷീണം ചെയ്യുന്ന ഒരു കാര്യം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!