അർജന്റീനയുടെ ഇതിഹാസ പരിശീലകർക്കൊപ്പം ഇരിക്കാൻ ഞാനില്ല : സ്കലോണി

ഒരു വലിയ ഇടവേളക്ക് ശേഷം അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം നേടിക്കൊടുക്കാൻ പരിശീലകനായ ലയണൽ സ്കലോണിക്ക് സാധിച്ചിരുന്നു. അർജന്റീന നേടുന്ന മൂന്നാമത്തെ വേൾഡ് കപ്പ് കിരീടമായിരുന്നു ഇത്. 1978 ൽ ആയിരുന്നു അർജന്റീന ആദ്യമായി വേൾഡ് കപ്പ് നേടിയത്.ലൂയിസ് മെനോട്ടിയായിരുന്നു അന്ന് അർജന്റീനയെ പരിശീലിപ്പിച്ചിരുന്നത്. പിന്നീട് 1986ൽ കാർലോസ് ബിലാർഡോയും അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം നേടിക്കൊടുത്തു.

ഏതായാലും സ്കലോണിക്ക് വാൾഡാനോക്ക് നൽകിയ പുതിയ അഭിമുഖത്തിൽ ഒരു ചോദ്യം അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. ഈ വേൾഡ് കപ്പ് നേടിയ അർജന്റീനയുടെ ഇതിഹാസ പരിശീലകർക്കൊപ്പം ഒരു ടേബിളിൽ ഇരിക്കുമ്പോൾ എന്ത് തോന്നുന്നു എന്നാണ് ചോദിക്കപ്പെട്ടിരുന്നത്. എന്നാൽ ഒരു ടേബിളിൽ ഇരിക്കുന്നതിൽ താൻ കംഫർട്ടബിൾ അല്ലെന്നും അത് അവരോട് കാണിക്കുന്ന അപമര്യാദയാവും എന്നുമാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അർജന്റീനക്ക് വേൾഡ് കപ്പ് നേടിക്കൊടുത്ത ഇതിഹാസ പരിശീലകരോടൊപ്പം ഒരു ടേബിളിൽ ഇരിക്കുക എന്നുള്ളത് എനിക്ക് കംഫർട്ടബിൾ അല്ല. അത് അവരോട് കാണിക്കുന്ന അപമര്യാദയായി പോകും. തീർച്ചയായും എനിക്ക് വളരെയധികം അഭിമാനമുണ്ട്. കാരണം നമ്മളെല്ലാവരും അവരോടൊപ്പമാണ് വളർന്നുവന്നത്. പക്ഷേ അവർക്കൊപ്പം അവരുടെ അടുത്തോ ഇരിക്കണമെന്നുള്ളത് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ” ഇതാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.

അതായത് ഈ ഇതിഹാസ പരിശീലകരോടൊപ്പം തന്നെ ചേർക്കേണ്ട ആവശ്യമില്ലെന്നും അവരെക്കാൾ താഴെയാണ് താനുള്ളത് എന്നുമാണ് സ്കലോണി വ്യക്തമാക്കിയിട്ടുള്ളത്. ഏതായാലും സാധ്യമായതെല്ലാം അർജന്റീനക്ക് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ നേടിക്കൊടുക്കാൻ സാധിച്ചിട്ടുള്ള പരിശീലകനാണ് സ്കലോണി.

Leave a Reply

Your email address will not be published. Required fields are marked *