അർജന്റീനക്ക് മരണക്കളി,ഫ്രാൻസിന്റെ എതിരാളികൾ ശക്തർ, വേൾഡ് കപ്പിൽ ഇന്ന് മികച്ച പോരാട്ടങ്ങൾ!

ഖത്തർ വേൾഡ് കപ്പിൽ ഇന്ന് ഒരുപിടി മികച്ച മത്സരങ്ങൾ നടക്കുന്നുണ്ട്. വമ്പൻമാരായ അർജന്റീന ഫ്രാൻസുമൊക്കെ ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇന്ന് നിർണായകമാണെങ്കിൽ ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം തുടർച്ചയായ രണ്ടാംജയമാണ് അവർ ലക്ഷ്യം വെക്കുന്നത്.

ഇന്നത്തെ ആദ്യ മത്സരത്തിൽ ട്യൂനീഷ്യയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് വൈകിട്ട് 3:30നാണ് ഈ മത്സരം നടക്കുക. ആദ്യമത്സരത്തിൽ ടുണീഷ്യ സമനില വഴങ്ങിയെങ്കിൽ ഓസ്ട്രേലിയ ഫ്രാൻസിനോട് പരാജയപ്പെട്ടിരുന്നു.

ഇന്നത്തെ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയുടെ എതിരാളികൾ പോളണ്ടാണ്. അർജന്റീനയെ അട്ടിമറിച്ചു കൊണ്ടാണ് സൗദി വരുന്നതെങ്കിൽ മെക്സിക്കോയോട് സമനില വഴങ്ങി കൊണ്ടാണ് പോളണ്ട് വരുന്നത്. മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ സൗദി അറേബ്യക്ക് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കാൻ സാധിച്ചേക്കും.6:30നാണ് ഈ മത്സരം നടക്കുക.

9:30 ന് നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് ശക്തരായ ഡെന്മാർക്കിനെ നേരിടും.ആദ്യമത്സരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഫ്രാൻസ് ഇറങ്ങുക. ഇന്നത്തെ മത്സരം വിജയിക്കാനായാൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസിന് കഴിയും. അതേസമയം ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതിനാൽ ഡെൻമാർക്കിന് ഇന്നത്തെ മത്സരം നിർണായകമാണ്.

ഇന്ന് 12:30 ന് നടക്കുന്ന മത്സരത്തിലാണ് അർജന്റീനയും മെക്സിക്കോയും തമ്മിൽ ഏറ്റുമുട്ടുക. അർജന്റീനക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ്. പരാജയപ്പെട്ടാൽ വേൾഡ് കപ്പിൽ നിന്നും പുറത്താക്കേണ്ടി വരും.പ്രീ ക്വാർട്ടറിലേക്ക് മുന്നേറണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം നിർബന്ധമാണ്. അതുകൊണ്ടുതന്നെ സർവ്വം സമർപ്പിച്ചുകൊണ്ട് അർജന്റീന ഇന്ന് കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *