അർജന്റീനക്ക് ഇന്നും ജീവന്മരണ പോരാട്ടം,പോളണ്ടിനെതിരെ ഇറങ്ങുക ഈ ടീമുമായി!
മറ്റൊരു ജീവൻ മരണ പോരാട്ടത്തിന് അർജന്റീന ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ യൂറോപ്യൻമാരായ പോളണ്ട് ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ സാധിക്കും.
അതുകൊണ്ടുതന്നെ വിജയം മാത്രമായിരിക്കും അർജന്റീന ലക്ഷ്യം വെക്കുക. കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോയ പരാജയപ്പെടുത്താൻ കഴിഞ്ഞത് അർജന്റീനക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. പക്ഷേ സൗദി അറേബ്യയെ പരാജയപ്പെടുത്തി കൊണ്ടാണ് പോളണ്ട് ഈ മത്സരത്തിനു വരുന്നത്. ഒരു സമനില പോലും പോളണ്ടിനെ കാര്യങ്ങൾ അനുകൂലമാക്കിയേക്കും.
🚨 Lisandro Martínez will not start for Argentina against Poland on Wednesday.
— Transfer News Live (@DeadlineDayLive) November 29, 2022
(Source: @gastonedul) pic.twitter.com/TPce3Z05xk
ഏതായാലും അർജന്റീനയുടെ പരിശീലകനായ സ്കലോണി ചില മാറ്റങ്ങൾ വരുത്താൻ ആലോചിച്ചിട്ടുണ്ട്.റൈറ്റ് ബാക്ക് പൊസിഷനിൽ മോന്റിയേലിന് പകരം മൊളീന ഇടം കണ്ടെത്തിയേക്കും.അതുപോലെതന്നെ സെന്റർ ബാക്ക് സ്ഥാനത്ത് റൊമേറോ തിരിച്ചെത്തുമ്പോൾ ലിസാൻട്രോക്കാണ് സ്ഥാനം നഷ്ടമാകുക.ഗൈഡോയുടെ സ്ഥാനത്തെ എൻസോയോ പരേഡസോ ഇടം നേടിയേക്കും.ഇതൊക്കെയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ.ഏതായാലും അർജന്റീന മാധ്യമം നൽകുന്ന സാധ്യത ഇലവൻ താഴെ നൽകുന്നു.