സ്വന്തം വിവാഹ ചടങ്ങിനെ എംബപ്പേയുമായി താരതമ്യം ചെയ്ത് നിക്കോളാസ് ടാഗ്ലിയാഫിക്കോ!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി ഭൂരിഭാഗം മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് നിക്കോളാസ് ടാഗ്ലിയാഫിക്കോ. ഫൈനൽ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ടാഗ്ലിയാഫിക്കോ ഇടം കണ്ടെത്തിയിരുന്നു. സൂപ്പർ താരം കിലിയൻ എംബപ്പേയെ അദ്ദേഹത്തിന് നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഒടുവിൽ ലോക ചാമ്പ്യന്മാരായി കൊണ്ടാണ് അർജന്റീനയും ടാഗ്ലിയാഫിക്കോയും ഖത്തറിൽ നിന്നും മടങ്ങിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു ടാഗ്ലിയാഫിക്കോ വിവാഹം കഴിച്ചത്. കരോലിന കാൽവാഗ്നിയായിരുന്നു വധു. ഏതായാലും തന്റെ വിവാഹ ചടങ്ങിനെ പറ്റി രസകരമായ ഒരു കാര്യം ഇപ്പോൾ ഈ അർജന്റീന സൂപ്പർതാരം പങ്കുവെച്ചിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേയെ മാർക്ക് ചെയ്യുന്നതും സ്വന്തം വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതും ഒരുപോലെ പേടിപ്പെടുത്തുന്ന കാര്യമാണ് എന്നാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Marido y mujer, por siempre! 👰🏼♀️🤵🏼♂️ pic.twitter.com/BjNlbgZiUB
— Nico Tagliafico (@nico_taglia) December 28, 2022
” കിലിയൻ എംബപ്പേയെ മാർക്ക് ചെയ്യുന്ന കാര്യത്തിലുള്ള അതേ പേടി തന്നെയാണ് സ്വന്തം വിവാഹ ചടങ്ങിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന പേടിയും.അത് രണ്ടും തുല്യമാണ്.ഞങ്ങൾ ലോക ചാമ്പ്യന്മാരായി എന്നുള്ളത് എനിക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.പക്ഷേ പതിയെ ഞാനത് തിരിച്ചറിയുക തന്നെ ചെയ്യും ” ഇതാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.
ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണിന് വേണ്ടിയാണ് ടാഗ്ലിയാഫിക്കോ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ജനുവരി ഒന്നാം തീയതി ആയിരിക്കും അദ്ദേഹം തന്റെ ക്ലബ്ബിനൊപ്പം ചേരുക എന്നാണ് ലിയോണിന്റെ പരിശീലകൻ അറിയിച്ചിട്ടുള്ളത്.