വേൾഡ് കപ്പ് ചരിത്രത്തിലെ ടോപ് സ്കോറർ,പെലെയെയും മറികടന്ന് മെസ്സി മുന്നോട്ട്!

ഖത്തർ വേൾഡ് കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഫ്രാൻസിനെ മറികടന്നുകൊണ്ട് കിരീടനേട്ടം കരസ്ഥമാക്കിയത്. ലയണൽ മെസ്സിയുടെ മികവ് കിരീടത്തിലേക്ക് അർജന്റീനയെ നയിക്കുകയായിരുന്നു.

ഈ വേൾഡ് കപ്പിൽ ഉടനീളം മെസ്സി തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്.ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും ലയണൽ മെസ്സി ഈ വേൾഡ് കപ്പിൽ കരസ്ഥമാക്കിയിട്ടുണ്ട്. ഗോൾഡൻ ബോൾ പുരസ്കാരം മെസ്സി കരസ്ഥമാക്കി.ഗോൾഡൻ ബൂട്ട് പുരസ്കാരത്തിൽ രണ്ടാം സ്ഥാനത്താണ് മെസ്സി ഫിനിഷ് ചെയ്തത്. 5 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കിക്കൊണ്ട് മെസ്സി ലോക റെക്കോർഡ് കുറിക്കുകയും ചെയ്തു.

തന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഇതെന്ന് ലയണൽ മെസ്സി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെസ്സി അടുത്ത വേൾഡ് കപ്പ് കൂടി കളിക്കും എന്ന് പ്രതീക്ഷിക്കുന്ന ഒരുപാട് ആരാധകരുണ്ട്.വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കിയിരുന്നു. മാത്രമല്ല വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നോട്ടു പോവാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 13 ഗോളുകളാണ് ആകെ മെസ്സി വേൾഡ് കപ്പ് ചരിത്രത്തിൽ നേടിയിട്ടുള്ളത്. 12 ഗോളുകൾ നേടിയ ഇതിഹാസതാരം പെലെയെ മറികടക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം 16 ഗോളുകൾ നേടിയിട്ടുള്ള ക്ലോസെ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഏതായാലും ടോപ്പ് സ്കോറർമാരെ താഴെ നൽകുന്നു.

16 Miroslav Klose
15 Ronaldo
14 Gerd Müller
13Just Fontaine
13 MESSI
12 Mbappe
12 Pelé
11 Sandor Kocsis
11 Jürgen Klinsmann

Leave a Reply

Your email address will not be published. Required fields are marked *