ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും ആളുകൾ ഞങ്ങളെ സ്നേഹിക്കുന്നു: എൻസോ ഫെർണാണ്ടസ് പറയുന്നു.

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ ലാ പാസിൽ വെച്ച് പരാജയപ്പെടുത്തിയത്.എൻസോ,ടാഗ്ലിയാഫിക്കോ,ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് ഡി മരിയ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

വലിയ വരവേൽപ്പായിരുന്നു യഥാർത്ഥത്തിൽ ബൊളീവിയയിൽ അർജന്റീനക്ക് ലഭിച്ചിരുന്നത്. ലോക ചാമ്പ്യന്മാരായ അർജന്റീനയെയും നായകനായ മെസ്സിയെയും കാണാൻ എല്ലായിടത്തും നിരവധി ആരാധകർ തടിച്ചു കൂടിയിരുന്നു. ഇതേക്കുറിച്ച് എൻസോ ഫെർണാണ്ടസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും അവിടെയുള്ള ആളുകൾ തങ്ങളെ സ്നേഹിക്കുന്നുവെന്നും അത് ഇൻഗ്രഡിബിളായിട്ടുള്ള ഒരു അനുഭവമാണ് എന്നുമാണ് എൻസോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും അവിടെയുള്ള ആളുകളിൽ നിന്ന് ഞങ്ങൾക്ക് സ്നേഹം ലഭിക്കുന്നു.അത് വളരെയധികം ഇൻഗ്രേഡിബിൾ ആയിട്ടുള്ള ഒരു കാര്യമാണ്. വേൾഡ് കപ്പ് കിരീടം നേട്ടത്തിലൂടെ ഞങ്ങൾ ടീം സമ്പാദിച്ചത് അതാണ്. കോപ്പ അമേരിക്ക കിരീടവും ഞങ്ങളുടെ മൾട്ടി ഇയർ പ്രോജക്ടുമൊക്കെ ഇതിന് കാരണമായി. ആളുകൾ ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും ” ഇതാണ് എൻസോ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഖത്തർ വേൾഡ് കപ്പിന് ശേഷവും മികച്ച പ്രകടനമാണ് അർജന്റീന നടത്തുന്നത്.കളിച്ച എല്ലാ മത്സരങ്ങളിലും അർജന്റീന വിജയിച്ചിട്ടുണ്ട്. ഇനി അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ പരാഗ്വ,പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.ഒക്ടോബർ 13, 18 തീയതികളിലാണ് ഈ മത്സരങ്ങൾ നടക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!