യുറോ പവർ റാങ്കിങ്സ്, ഏറ്റവും കൂടുതൽ കിരീട സാധ്യത ആർക്ക്?

ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിന് ഇപ്പോൾ അവസാനമായിട്ടുണ്ട്.യൂറോപ്പിൽ യൂറോ യോഗ്യത മത്സരങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വമ്പൻമാരായ പോർച്ചുഗൽ അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനുള്ള യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്.ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.

പക്ഷേ യോഗ്യത മത്സരങ്ങൾ പൂർത്തിയായിട്ടില്ല. ഇനിയും മത്സരങ്ങൾ നടക്കാനുണ്ട്. ഇതിനിടെ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം യൂറോ പവർ റാങ്കിംഗ് പുറത്തുവിട്ടിട്ടുണ്ട്. അതായത് അടുത്തവർഷം ജർമ്മനിയിൽ വെച്ച് നടക്കുന്ന യൂറോ കപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഒന്നാം സ്ഥാനത്ത് വരുന്നത് മറ്റാരുമല്ല. വേൾഡ് കപ്പിലെ റണ്ണറപ്പുകൾ ആയ ഫ്രാൻസാണ്. താര സമ്പന്നമായ ഫ്രാൻസിനാണ് അവർ ഏറ്റവും കൂടുതൽ സാധ്യതകൾ കല്പിക്കുന്നത്.ഏതായാലും ഈ പവർ റാങ്കിംഗ് നമുക്കൊന്ന് പരിശോധിക്കാം.

10-Netherlands
9-Scotland
8-Germany
7-Austria
6-Croatia
5-Belgium
4-Spain
3-Portugal
2-England
1-France

ഇതാണ് ഇപ്പോൾ പുറത്തേക്ക് വന്ന യുറോ പവർ റാങ്കിങ്. നിലവിലെ ജേതാക്കളായ ഇറ്റലിക്ക് ആദ്യ പത്തിൽ പോലും ഇടം ലഭിച്ചിട്ടില്ല. ആരായിരിക്കും ഇത്തവണത്തെ യൂറോകപ്പ് സ്വന്തമാക്കുക? നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!