യുഗാന്ത്യം,മെസ്സിയും ക്രിസ്റ്റ്യാനോയുമില്ല,ബാലൺഡി’ഓർ നോമിനി ലിസ്റ്റ് പ്രഖ്യാപിച്ചു!
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം അടുത്ത മാസം അവസാനമാണ് സമ്മാനിക്കുക.ഇതിനുള്ള നോമിനി ലിസ്റ്റ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സുപ്രധാന താരങ്ങൾ എല്ലാവരും തന്നെ ഇടം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരു വലിയ യുഗത്തിനാണ് ഇപ്പോൾ അന്ത്യമായിട്ടുള്ളത്.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഈ ലിസ്റ്റിൽ ഇടം. 21 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് രണ്ടുപേരും ഇല്ലാത്ത ഒരു ലിസ്റ്റ് വരുന്നത്. 2003ന് ശേഷം എല്ലാ നോമിനി ലിസ്റ്റുകളിലും ഈ രണ്ടിൽ ഒരു താരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ രണ്ടുപേരും ഇല്ലാതെയാണ് ലിസ്റ്റ് വന്നിട്ടുള്ളത്. ഏതായാലും ഇടം നേടിയ താരങ്ങളെ താഴെ നൽകുന്നു.