മെസ്സി മെസ്സിയാണ്, അദ്ദേഹത്തെയാണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്:സലാ

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂൾ ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു കിടിലൻ ഗോൾ നേടാൻ അർജന്റൈൻ സൂപ്പർ താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്ക് സാധിച്ചിരുന്നു.നിലവിൽ ലിവർപൂളിന് വേണ്ടി അസാധാരണമായ പ്രകടനമാണ് മാക്ക് ആല്ലിസ്റ്റർ പുറത്തെടുക്കുന്നത്.

ലിവർപൂൾ സൂപ്പർ താരമായ മുഹമ്മദ് സലാ ഈ അർജന്റൈൻ താരത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ട്.മാക്ക് ആല്ലിസ്റ്ററെ കൂടാതെ അർജന്റീനയിൽ ഇഷ്ടപ്പെടുന്ന താരമാര് എന്ന ചോദ്യവും സലായോട് ചോദിക്കപ്പെട്ടിരുന്നു. ലയണൽ മെസ്സിയുടെ പേരാണ് സലാ പറഞ്ഞിട്ടുള്ളത്.മെസ്സി മെസ്സിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സലായുടെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും മാക്ക് ആല്ലിസ്റ്റർ നല്ലൊരു വ്യക്തിയാണ്. കൂടുതൽ ഇമ്പ്രൂവ് ആവാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ഇഷ്ടപ്പെടുന്ന ഒരു താരമാണ് അദ്ദേഹം. മാത്രമല്ല ലയണൽ മെസ്സിയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.മെസ്സി എന്നത് മെസ്സിയാണ്. അതുപോലെതന്നെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയേയും ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.ഞാനൊരുതവണ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്,സൈൻ ചെയ്ത ഒരു ജേഴ്സി അദ്ദേഹം എനിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.പക്ഷേ അദ്ദേഹത്തിന് മുകളിൽ മെസ്സിയെയാണ് ഞാൻ ഇഷ്ടപ്പെടുന്നത് ” ഇതാണ് സലാ പറഞ്ഞിട്ടുള്ളത്.

ഈജിപ്ഷ്യൻ മെസ്സി എന്ന വിശേഷണമുള്ള താരം കൂടിയാണ് സലാ.മിന്നുന്ന പ്രകടനം ഇപ്പോൾ പുറത്തെടുക്കാൻ സലാക്ക് സാധിക്കുന്നുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 16 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!