മെസ്സിയെ ഇഷ്ടപ്പെടാൻ എനിക്ക് ഒരുപാട് കാരണങ്ങളുണ്ട്: വ്യക്തമാക്കി ഡേവിഡ് ബെക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാം ഒരു മെസ്സി ആരാധകനാണ് എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായിട്ടുള്ള ഒരു കാര്യമാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബായ ഇന്റർ മിയാമി മെസ്സിയെ സ്വന്തമാക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെയായി.പല സന്ദർഭങ്ങളിലും ഡേവിഡ് ബെക്കാം ലയണൽ മെസ്സിയെക്കുറിച്ച് അദ്ദേഹത്തിന്റെ മികവിനെ കുറിച്ചും സംസാരിക്കാറുണ്ട്.

ഈയിടെ സ്പോർട്സ് സെന്ററിന് നൽകിയ അഭിമുഖത്തിലും ബെക്കാം ലയണൽ മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഇഷ്ടപ്പെടാൻ തനിക്ക് ഒരുപാട് കാരണങ്ങളുണ്ട് എന്നാണ് ബെക്കാം.കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.ബെക്കാമിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരം ലയണൽ മെസ്സിയാണ്.അതിന് വ്യത്യസ്തങ്ങളായ ഒരുപാട് കാരണങ്ങളുണ്ട്.അദ്ദേഹം ഒരു മികച്ച പിതാവാണ്, മികച്ച വ്യക്തിത്വം അദ്ദേഹത്തിനുണ്ട്, മികച്ച സ്വഭാവത്തിന് ഉടമയാണ്, ഇക്കാരണങ്ങൾ കൊണ്ടൊക്കെയും ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ഇതിനേക്കാളുപരി എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണം മെസ്സിയുടെ കളി മികവ് തന്നെയാണ്.വളരെയധികം പാഷനോട് കൂടിയാണ് അദ്ദേഹം കളിക്കുക. കഴിഞ്ഞ വേൾഡ് കപ്പിൽ തന്റെ രാജ്യത്തിന് കിരീടം നേടിക്കൊടുക്കാൻ വേണ്ടി അദ്ദേഹം കളിക്കുന്നത് നാം കണ്ടതാണ്.വേൾഡ് കപ്പ് കിരീടം ലഭിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ്.അദ്ദേഹത്തെ പോലെയുള്ള താരങ്ങളുടെ പ്രകടനം കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു ” ഇതാണ് ബെക്കാം പറഞ്ഞിട്ടുള്ളത്.

നിലവിൽ ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മെസ്സി ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഇന്റർ മിയാമി സജീവമായി രംഗത്ത് ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!